കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി റാലികളുടെ കണക്ക് വ്യക്തമാക്കണം: എഎപി

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരം കൂടുതല്‍ ശക്തമാകുന്നു. രാജ്യത്താകമാനം മോഡിയ്ക്കുവേണ്ടി സംഘടിപ്പിക്കുന്ന റാലികളുടെ ചെലവുകള്‍ പരസ്യമാക്കണമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടു.

മോദിയുടെ ഓരോ റാലിക്കും 50 മുതല്‍ 55 കോടി രൂപ വരെ ചെലവ് വരും. പരസ്യ ബോര്‍ഡുകള്‍ക്കും സ്‌റ്റേജിനും യാത്രയ്ക്കുമായി അത്രയും ചെലവാകുന്നുണ്ട്. ഇതു സംബന്ധിച്ച വരവ്-ചെലവ് കണക്കുകള്‍ സുതാര്യമാക്കാന്‍ ബിജെപി തയ്യാറാവണം. എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുന്നത്.

Modi Rally

മോദിക്ക് ഇരട്ടത്താപ്പ് നയമാണുള്ളത്. കുടുംബഭരണത്തിന് അന്ത്യം വരുത്താനാണ് മോദി ശ്രമിക്കുന്നതെങ്കില്‍ രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കുമെതിരേ മത്സരിക്കാന്‍ തയ്യാറാകണം. എന്തുകൊണ്ട് മോദി ഇവര്‍ക്കെതിരേ പോരാട്ടത്തിനിറങ്ങാത്തത്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരേ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കും. മത്സരിക്കുന്ന സീറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനുശേഷം മാത്രമേ ആം ആദ്മിക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയൂ. റിലയന്‍സ് ഗ്യാസ് കൊള്ളയ്‌ക്കെതിരേയുള്ള എഎപി നിലപാടിനോട് പ്രതികരിയ്ക്കാന്‍ പോലും ബിജെപി തയ്യാറായിട്ടില്ല.

English summary
Continuing the attack on BJP's prime ministerial candidate Narendra Modi, senior Aam Aadmi Party ( AAP) leader Sanjay Singh demanded that he come clean on his rally expenses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X