കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി കുറക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മധ്യവര്‍ഗ്ഗത്തിന്റെ പ്രതീക്ഷ ഇതായിരുന്നു... നികുതി കുറച്ചേക്കും. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അത്ര വലിയ ആശ്വാസമൊന്നും നികുതി ദായകര്‍ക്ക് നല്‍കിയില്ല.

എന്നാല്‍ ഇപ്പോള്‍ ജെയ്റ്റ്‌ലി പറയുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. നികുതികള്‍ കുറക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Arun Jaitley

നികുതി കുറച്ചാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവിടാം. ഇത് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നാണ് ജെയ്റ്റ്‌ലിയുടെ നിലപാട്.

സാമ്പത്തിക മേഖലയെ ഭദ്രമാക്കാന്‍ കയ്പുള്ള മരുന്ന് കഴിക്കേണ്ടി വരും എന്നാണ് നേരത്തെ നരേന്ദ്ര മോദി പറഞ്ഞിരുന്നത്. എന്നാല്‍ ഈ കയ്പുള്ള മരുന്ന് നികുതി വര്‍ദ്ധന അല്ലെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും എന്നാണത്രെ ഇത് ഉദ്ദേശിക്കുന്നത്. അല്ലാത്ത പക്ഷം സൗകര്യങ്ങള്‍ എക്കാലവും നിലനില്‍ക്കില്ലെന്നും ജെയ്റ്റ്‌ലി പറയുന്നു.

ചുരുക്കി പറഞ്ഞാല്‍ നിലവില്‍ സൗജന്യമായോ സബ്‌സിഡിയായോ ലഭിച്ചിരുന്ന സൗകര്യങ്ങള്‍ ഇനി കിട്ടില്ലെന്ന് ചുരുക്കം. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്ന കാര്യത്തിലും സാമൂഹ്യ സേവന പദ്ധതികളിലും കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ നയങ്ങളാണ് തങ്ങളും പിന്തുടരുന്നതെന്ന് ജെയ്റ്റ്‌ലി അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary

 Modi government committed to lower taxes, finance minister Arun Jaitley says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X