കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍പിജി സബ്‌സിഡി: മോദി സര്‍ക്കാരിന് ലാഭം 4166 കോടി രൂപ!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പാചകവാത സബ്സിഡി സ്വയം ഉപേക്ഷിക്കാനുള്ള പദ്ധതിയിലൂടെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിനുണ്ടായ നേട്ടം 4166 കോടി രൂപ. 82.2 ലക്ഷം പേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടര്‍ന്ന് പാചകവാത സബ്സിഡി സ്വയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം കൊണ്ടുണ്ടായ മാറ്റമാണ് ഇത്.

82.2 ലക്ഷം തങ്ങള്‍ക്ക് കിട്ടേണ്ടുന്ന വാര്‍ഷിക സബ്‌സിഡിയായ 5000 രൂപ വീതമാണ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയത്. 2012 മുതല്‍ത്തന്നെ ഈ പദ്ധതി നിലവില്‍ ഉണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെടുകയും പെട്രോളിയം മന്ത്രാലയും കാംപെയ്ന്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെയാണ് ഇത്രയും കൂടുതല്‍ ആളുകള്‍ പാചകവാത സബ്സിഡി ഉപേക്ഷിച്ചത്.

narendramodi

2015 ഡിസംബര്‍ മാസമാകുമ്പോഴേക്കും 57.40 ലക്ഷം ഉപഭോക്താക്കള്‍ എല്‍ പി ജി സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. നിലവില്‍ രാജ്യത്ത് 16.35 കോടി എല്‍പിജി ഉഭോക്താക്കളാണ് ഉള്ളത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഭാരത് ഗ്യാസ് 1340 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ എച്ച് പി ഗ്യാസ് 1337 കോടിയുമാണ് ഈ വകയില്‍ മിച്ചം വെച്ചത്.

പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇത് കൂടാതെ, പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി മുതല്‍ പാചക വാതക സബ്സിഡി നല്‍കില്ല എന്ന തീരുമാനവും ഈ സര്‍ക്കാര്‍ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ആദായകനികുതി റിട്ടേണിന്റെ അടിസ്ഥാനത്തിലാണ് എല്‍ പി ജി സബ്സിഡി നല്‍കണമോ വേണ്ടയോഎന്ന കാര്യം തീരുമാനിക്കുക.

English summary
A year after PM Narendra Modi urged the well-heeled to give up their cooking gas subsidy, the campaign seems to have worked. 8.22 million consumers who have responded to the "Giveitup" campaign has helped the government save Rs 4,166 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X