കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ്വ് ബാങ്കിനുമേല്‍ കടുത്ത സമ്മര്‍ദ്ദം; മോദി രണ്ടാംഘട്ട നോട്ടുനിരോധനത്തിന് ഒരുങ്ങുന്നു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം നോട്ട് നിരോധനത്തിന് ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള കേന്ദ്രസര്‍ക്കാന്റെ നീക്കം വീണ്ടും നോട്ട് നിരോധനം നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത് ഇതിനാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.

<strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍</strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

റിസ്സര്‍വ്വ് ബാങ്കിനോട് പണം വാങ്ങി തങ്ങളുടെ അടുപ്പക്കാരയ വ്യവസായികളെയും മറ്റും സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ബിഐയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കം സജീവമാണ്. ആര്‍ബിഐയുടെ കരുതല്‍ ധനം രാജ്യത്തിന്റെ സമ്പത്താണ്. അത് ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ രണ്ടാം ഘട്ട നോട്ട് നിരോധനം നടപ്പാക്കാനാണെന്നും സിങ്‌വി ആരോപിച്ചു.

modi

<strong>ശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ?; അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതി</strong>ശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ?; അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതി

നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകെത്തകര്‍ത്തു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നോട്ട് നിരോധനം ഉണ്ടാക്കിയത് ഒന്നരശതമാനം ഇടിവാണ്. വീണ്ടും നോട്ട് നിരോധനം നടപ്പിലാക്കിയാല്‍ രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2 ശതമാനം ഇടിവ് സംഭവിക്കുമെന്നും കോണ്‍ഗ്രസ് വക്താവായ അഭിഷേക് സിങ്‌വി അഭിപ്രായപ്പെട്ടു.

English summary
Modi government planning demonetisation part-2 by dipping into RBI reserves: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X