ജിഡിപി കണക്കുകള്‍ വ്യാജം; കേന്ദ്രത്തെ വെട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി

  • Posted By:
Subscribe to Oneindia Malayalam

ന്യഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് കാണിക്കാനായി വ്യാജ ജിഡിപിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജിഡിപി ഉയര്‍ത്തി നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ബാധിച്ചില്ലെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോഴാണ് സര്‍ക്കാരിനെ വെട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.

വ്യാജ കണക്കുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണെന്നും അഹമ്മദാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.

subramanian

അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡയ്ക്കൊപ്പം സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷനില്‍ പോയിരുന്നു. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാട്ടാന്‍ സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ആളെ വിളിച്ചുവരുത്തി. തങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. വിദേശ റേറ്റിങ് ഏജന്‍സികളായ മൂഡീസും ശരിയായ കണക്കുകളല്ല നല്‍കുന്നത്. മൂഡീസിന്റെയും ഫിച്ചിന്റെയും റിപ്പോര്‍ട്ട് പണം നല്‍കിയാല്‍ നമുക്ക് വേണ്ട രീതിയില്‍ പുറത്തിറക്കുമെന്നും സ്വാമി വ്യക്തമാക്കി.

ദിനകരന്റെ വിജയത്തില്‍ ഞെട്ടി തമിഴ്‌നാട്; രാഷ്ട്രീയം കലങ്ങിമറിയുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Modi govt pressurised CSO to give out good data on demonetisation, claims Subramanian Swamy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്