കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷത്തെ ഭരണം, മോദി സര്‍ക്കാരിന് 10ല്‍ 7 മാര്‍ക്ക്!

Google Oneindia Malayalam News

ദില്ലി: ഒരു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് വ്യവസായ സമിതിയിയായ അസോച്ചം നല്‍കുന്നത് പത്തില്‍ 7 മാര്‍ക്ക്. നികുതി പ്രശ്‌നങ്ങള്‍ അടക്കമുള്ള ചില മേഖലകള്‍ കൂടി മുന്നോട്ടുപോകാനുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രകടനത്തില്‍ ശരാശരിയിലും കൂടിയ മികവാണ് അസോച്ചം അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) കാണുന്നത്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയില്‍ പുരോഗതിയുണ്ടായി. പണപ്പെരുപ്പം കുറക്കാന്‍ പറ്റി, രൂപയുടെ മൂല്യം വലിയ ഏറ്റക്കുറവുകളില്ലാതെ പിടിച്ചുനിന്നു, മാര്‍ക്കറ്റിലും പുതിയ ഉണര്‍വ്വ് കാണാന്‍ പറ്റി തുടങ്ങിയവയാണ് അസോച്ചം പോസിറ്റീവായി കാണുന്നത്. ചരക്ക്, സേവന നികുതി രംഗങ്ങളിലാണ് സര്‍ക്കാരിന്റെ പ്രകടനം ഇനിയും മുന്നോട്ടുപോകാനുള്ളതായി അസോച്ചം കരുതുന്നത്.

modi

പത്തില്‍ ഏഴ് മാര്‍ക്ക് എന്നത് മോദി സര്‍ക്കാരിന്റെ ആദ്യത്തെ ഒരു വര്‍ഷത്തെ പ്രകടനത്തിന് കൃത്യമാണ് എന്ന് അസോച്ചം കരുതുന്നു - അസോസിയേഷന്‍ പ്രസിഡണ്ട് റാണ കപൂര്‍ ഞായറാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. മികച്ച തുടക്കമാണ് മോദി സര്‍ക്കാര്‍ ഇട്ടിരിക്കുന്നത്. കല്‍ക്കരി ഖനികളുടെയും മറ്റും സുതാര്യമായ ലേലത്തിലൂടെ വിശ്വാസം പിടിച്ചുപറ്റാനും നേട്ടമുണ്ടാക്കാനും സര്‍ക്കാരിന് സാധിച്ചു.

പുറത്ത് പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളെ അസോച്ചം തികഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്. യു എസ്, ജര്‍മനി, ചൈന തുടങ്ങിയ വന്‍ ശക്തികളുമായി അടുപ്പം സൂക്ഷിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. മേക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതികളെയും അസോച്ചം പ്രത്യേകം പരാമര്‍ശിച്ചു.

English summary
Giving the Modi government 7 out of 10 for its first year's performance, industry body Assocham on Sunday said it still needs to cover some ground on tax issues and a lot more needs to be done on improving ease of doing business.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X