കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ലക്ഷം ജീവനക്കാര്‍ക്ക് 5,000 കോടിയുടെ പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഏകദേശം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന 5,000 കോടിയുടെ പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭായോഗമാണ് പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുന്നത്. അവസാനം ലഭിച്ച ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കുന്ന ഫോര്‍മുലയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

ആറാം ശമ്പള കമ്മീഷന്‍ വ്യവസ്ഥയില്‍ ശമ്പളം ലഭിക്കുന്ന ഒരാള്‍ പെന്‍ഷനായാല്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ശമ്പളത്തിന് ആനുപാതികമായിരിക്കും പെന്‍ഷന്‍ ലഭിക്കുക. അതാത് കാലയളവിലെ ശമ്പളത്തിനെ അടിസ്ഥാനമാക്കി പെന്‍ഷന്‍ നല്‍കുമ്പോള്‍ പെന്‍ഷനില്‍ വലിയ വര്‍ധനവ് ലഭിക്കുമെന്നതാണ് പ്രത്യേകത.

pension

അടുത്തയാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ പെന്‍ഷന്‍ പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചേക്കും. പെന്‍ഷനായാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ കമ്മറ്റി പുതിയ ഫോര്‍മുല മുന്നോട്ടുവെച്ചിരിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം ഫോര്‍മുലയ്ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ സര്‍ക്കാരിന് വലിയൊരു നേട്ടംകൂടിയാകുമത്.


English summary
Modi govt set to unveil Rs 5,000-crore pension plan, 5 million central employees to benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X