പശുക്കള്‍ക്ക് ആധാര്‍..അതും 50 കോടി ചെലവില്‍

  • Posted By: Desk
Subscribe to Oneindia Malayalam

മനുഷ്യരെക്കാള്‍ പ്രധാന്യം പശുക്കള്‍ക്കുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളും ഒന്നും തന്നെ തങ്ങളുടെ അജണ്ട അല്ലെന്നും പശുസംരക്ഷണം തന്നെയാണ് അജണ്ടയെന്നും പലകുറി തെളിയിച്ച സര്‍ക്കാര്‍ പശുക്കള്‍ക്കായി 50 കോടിയുടെ ആധാര്‍ പദ്ധതിയാണ് പുതുതായി നടപ്പാക്കാന്‍ ഇരിക്കുന്നത്. പശുസഞ്ജീവിനി എന്നാണ് പദ്ധതിയുടെ പേര്.

cow15

പുതിയ പദ്ധതി പ്രകാരം രാജ്യത്തെ നാല് കോടതി പശുക്കള്‍ക്കാണ് ആധാര്‍ ലഭിക്കുക. പശുക്കളുടെ ഇനം, ലിംഗം , ഉയരം തുടങ്ങിയ വിവരങ്ങള്‍ ആധാറില്‍ ഉണ്ടാകും.തിരിച്ചറിയല്‍ നമ്പറോട് കൂടിയ ടാഗ് പശുക്കളുടെ ചെവിയില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. 10 രൂപയാകും ഇതിന് വില.പദ്ധതി ഉടന്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജനസംഖ്യയുടെ മൂന്നിലൊന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ ആയിരിക്കുകയും ഇപ്പോഴും ആധാര്‍ എന്തെന്ന് പോലും വ്യക്തമാകാത്ത അസംഖ്യം പൗരന്‍മാര്‍ രാജ്യത്ത് ജീവിച്ചിരിക്കുകയും ചെയ്യുമ്പോഴാണ് ഭൂരിപക്ഷ പ്രീണനമെന്ന തുറുപ്പ് ചീട്ട് പശു സംരക്ഷണത്തിലൂടെ സര്‍ക്കാര്‍ പയറ്റുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. 

English summary
Modi govts adar project for cows

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്