അതേ ഞാൻ ചായ വിറ്റിട്ടുണ്ട്.. പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല.. വികാരാധീനനായി നരേന്ദ്രമോദി!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ തെക്കൻ ഗുജറാത്തിൽ പ്രചാരണത്തിന് ചൂടേറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലുമാണ് പ്രചാരണ പരമ്പരകളുമായി മോദി കളം നിറയുന്നത്. തന്നെ ചായക്കച്ചവടക്കാരനെന്ന് കളിയാക്കിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് മോദി പ്രചാരണ പരിപാടികളിൽ കത്തിക്കയറുന്നത്. കാണാം മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ...

1472 ദിവസങ്ങൾക്ക് ശേഷം ഒരു സെഞ്ചുറി.. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കാന്‍ രോഹിത് ശർമ വേണോ?

ചായവിറ്റിട്ടുണ്ട് പക്ഷേ...

ചായവിറ്റിട്ടുണ്ട് പക്ഷേ...

കോൺഗ്രസിന് എന്നെ ഇഷ്ടമില്ലാത്തത് എന്റെ പാവപ്പെട്ട ചുറ്റുപാടുകൾ കൊണ്ടാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്രയും താഴ്ന്നുപോകാമോ. അതെ, പാവപ്പെട്ട കുടുംബത്തിൽ നിന്നും ഒരാൾ പ്രധാനമന്ത്രിയായി. ഇതിൽ അവര്‌‍ക്കുള്ള പുച്ഛം അവർ മറച്ചുവെച്ചില്ല. ശരിയാണ്. ഞാൻ ചായ വിറ്റിട്ടുണ്ട്. പക്ഷേ ഞാൻ രാജ്യത്തെ വിറ്റിട്ടില്ല. - മോദി വികാരാധീനനായി.

15 വർഷം, മൂന്ന് തവണ

15 വർഷം, മൂന്ന് തവണ

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ മൂന്ന് തവണ ഗുജറാത്ത് ബി ജെ പിയെ തിരഞ്ഞെടുത്തു. ഗുജറാത്ത് വികസനത്തിൻറെ പാതയിലാണ് എന്ന് നിങ്ങൾക്ക് അറിയാം. ജനങ്ങളുടെ പുരോഗതിയല്ലാതെ മറ്റൊന്നും തങ്ങൾ ലക്ഷ്യം വെച്ചിട്ടില്ല. കോൺഗ്രസ് സഹായിച്ചിരുന്നെങ്കിൽ വർഷങ്ങൾക്ക് മുമ്പേ നർമദ ഇവിടെയെത്തിയേനെ.

ഡബിൾ സെഞ്ചുറി

ഡബിൾ സെഞ്ചുറി

200 താവ്രവാദികളെ നമ്മൾ കൊന്നു. ഇക്കാര്യത്തിൽ ഡബിള്‍ സെഞ്ചുറി തികച്ചു. സുരക്ഷാ സൈനികരെ അനുമോദിച്ച് കൊണ്ട് മോദി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കാലത്ത് അപ്രഖ്യാപിത കർഫ്യൂ ആയിരുന്നു എല്ലാ ദിവസവും. എന്നാൽ ഈ സ്ഥിതി മാറി. സുരക്ഷ ഒരു പ്രശ്നമായിരുന്നു. എന്നാൽ ബി ജെ പി ‍നങ്ങൾക്ക് സുരക്ഷിതത്വം നൽകി. സുരക്ഷിതത്വം ഉണ്ടായാൽ സാമുദായിക സൗഹാർദവും ഉണ്ടാകും.

ഒരു ഏറ്റക്കുറച്ചിലും ഇല്ല

ഒരു ഏറ്റക്കുറച്ചിലും ഇല്ല

ഗുജറാത്ത് ഒന്നാകെ വികസിക്കാനാണ് തങ്ങളുടെ പരിശ്രമം. ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള വിവേചനവും ഇല്ല. എല്ലാവരും പുരോഗമിക്കുക എന്നതാണ് നമ്മുടെ മന്ത്രം. കോൺഗ്രസിന് ഗുജറാത്ത് വികസിക്കുന്നത് കാണാൻ ഇഷ്ടമില്ല. അതുകൊണ്ടാണ് ഗുജറാത്ത് കോൺഗ്രസ് ഭരണത്തിൽ പിന്നോട്ട് പോയിരുന്നത്. ഇതിൽ കോൺഗ്രസിനോട് ക്ഷമിക്കരുത്.

കോൺഗ്രസിനോട് പറയാനുള്ളത്

കോൺഗ്രസിനോട് പറയാനുള്ളത്

കോൺഗ്രസിന് നോട്ട് നിരോധനം ഇഷ്ടമായിട്ടില്ല. അവർ എന്നെ ആക്രമിക്കുകയാണ്. എന്നാൽ ഞാൻ കോൺഗ്രസിനോട് പറയുന്നു, സർദാർ പട്ടേൽ ജനിച്ച അതേ നാട്ടിൽ നിന്നാണ് താനും വരുന്നത്. പാവങ്ങൾക്ക് കിട്ടാനുളള കുടിശ്ശിക വാങ്ങിക്കൊടുത്തിട്ടേ താൻ അടങ്ങൂ. രണ്ടാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോദി രണ്ട് ദിവസം കൂടി ഗുജറാത്തിൽ റാലികളിൽ പങ്കെടുക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prime Minister Narendra Modi will on Monday address rallies in different parts of Saurashtra and south Gujarat, where polling for the first phase of assembly polls will be held on December 9.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്