കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമായി പുൽവാമ; നേട്ടം കോൺഗ്രസിനോ ബിജെപിക്കോ? സർവേ ഫലം

Google Oneindia Malayalam News

Recommended Video

cmsvideo
പുൽവാമയിൽ പിടിച്ച് കയറുന്നത് ആര്...? | Oneindia Malayalam

ദില്ലി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകാരക്രമണം ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് സർവേ ഫലം. 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണം തിരഞ്ഞെടുപ്പിൽ നിർണായക ഘടകമായിരിക്കുമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എയുടെ സർവ്വേഫലത്തിൽ വ്യക്തമാകുന്നത്.

ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണ് സിഎൽഎസ്എ സർവ്വേ നടത്തിയത്. സംസ്ഥാനത്ത് മോദിയുടെ ജനപ്രീതിയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെങ്കിലും 2014ൽ ബിജെപി നേടിയ വമ്പൻ ജയം ആവർത്തിച്ചേക്കില്ലെന്നാണ് സർവേ റിപ്പോർട്ട് പ്രവചിക്കുന്നത്. അതേസമയം കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും സർവ്വേ വിലയിരുത്തുന്നു.

പുൽവാമ നിർണായകം

പുൽവാമ നിർണായകം

പുൽവാമ ഭീകാരക്രമണം തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എങ്കിലും ആർക്കാണ് മുൻതൂക്കം ലഭിക്കുക എന്ന കാര്യത്തിൽ സർവേ കൃത്യമായ പ്രവചനം നടത്തിയിട്ടില്ല. പാകിസ്താനെതിരെ ഇന്ത്യ ആദ്യ തിരിച്ചടി നൽകിയ കേന്ദ്ര സർക്കാർ ഇനി എന്ത് നടപടിയാകും സ്വീകരിക്കുക എന്നത് ബിജെപിക്ക് നിർണായകമാകും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമർശനത്തിനില്ല സർക്കാരിനൊപ്പം എന്ന നിലപാടിനെടുത്ത കോൺഗ്രസിനാണോ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാവുക എന്ന് സർവേ പ്രവചിക്കുന്നില്ല.

ഉത്തർപ്രദേശിൽ ഇങ്ങനെ

ഉത്തർപ്രദേശിൽ ഇങ്ങനെ


2014ൽ ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 71ഉം ബിജെപി നേടിയിരുന്നു. എന്നാൽ ഇക്കുറി ഈ വമ്പൻ വിജയം ആവർത്തിക്കില്ല എന്നാണ് സർവ്വേ പ്രവചിക്കുന്നത്. എങ്കിലും ആകെ 40 സീറ്റുകളിൽ കുറയാതെ ബിജെപി സ്വന്തമാക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
40 മുതൽ 45 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്.

 മോദി ജനകീയൻ

മോദി ജനകീയൻ

2014ൽ നിലനിന്നിരുന്ന മോദി തരംഗത്തിന് ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഉത്തർപ്രദേശിൽ അദ്ദേഹത്തിന്റെ ജനപ്രിയതയ്ക്ക് കുറവിണ്ടായിട്ടില്ല. സംസ്ഥാനത്തെ സാമുദായിക വിഭാഗങ്ങൾക്കിടയിൽ മോദി തരംഗം നിലനിൽക്കുണ്ട്. ഇത് വോട്ടാക്കാൻ കഴിയുമെന്നാണ് സർവേ പറയുന്നത്. ‌‌

കോൺഗ്രസിന് പ്രിയങ്ക

കോൺഗ്രസിന് പ്രിയങ്ക

ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഊർജ്ജം നൽകിയിട്ടുണ്ട്. എസ്പി-ബിഎസ്പി സഖ്യത്തിൽ ഭിന്നതയുള്ള പ്രവർത്തകരുടെയോ സാധാരണ ജനങ്ങളുടെയോ വോട്ടുകൾ കോൺഗ്രസിലേക്ക് എത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചിക്കുന്നത്. അതേ സമയം എസ്പി-ബിഎസ്പി സഖ്യം ദേശീയ തലത്തിൽ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും സർവേ പ്രവചിക്കുന്നു. മുസ്ലീം-ദളിത് വോട്ടുകൾ നേടാൻ സഖ്യത്തിന് സാധിച്ചേക്കും.

ഒന്നിച്ചാൽ നേട്ടം

ഒന്നിച്ചാൽ നേട്ടം

കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തി സഖ്യം രൂപികരിച്ചത് എസ്പിക്കും ബിഎസ്പിക്കും തിരിച്ചടിയായേക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. നേരിട്ടോ അല്ലാതെയോ സഖ്യത്തിനൊപ്പം കോൺഗ്രസിന് പങ്ക് ചേരാനായില്ലെങ്കിൽ യുപിയിൽ ഇരുവർക്കും അത് നേട്ടമുണ്ടാക്കിയേക്കില്ല. എസ്പി-ബിഎസ്പി-കോൺഗ്രസ് സഖ്യം യാഥാർത്ഥ്യമായിരുന്നെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉറപ്പായിരുന്നേനെ എന്നാണ് സർവേ വിലയിരുത്തുന്നത്.

പശു സംരക്ഷണം തിരിച്ചടി‌

പശു സംരക്ഷണം തിരിച്ചടി‌

കേന്ദ്ര സർക്കാർ ഗോസംരക്ഷണത്തിനായി നടത്തിയ പ്രവർ‌ത്തനങ്ങൾ സംസ്ഥാനത്തെ കർഷകർക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പശുക്കളുടെ വിൽപ്പന നിരോധിച്ചതോടെ വ്യാപരികളും ദുരിതത്തിലാണ്. പശുഹത്യയുടെ പേരിലുള്ള അക്രമങ്ങൾ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലാണ്.

എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

പ്രദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി ബിജെപിക്ക് കനത്ത തിരിച്ചടി നൽകാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് എസ്പിയും ബിഎസ്പിയും നൽകിയത്. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയാണ് ഇരുവരും സഖ്യം രൂപികരിച്ചത്. ഇതോടെ ഉത്തർപ്രദേശിലെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത് സംസ്ഥാനത്തെ പാർട്ടിക്ക് പുതുജീവൻ നൽകിയിട്ടുണ്ട്.

കിഴക്കൻ ഉത്തർപ്രദേശ്

കിഴക്കൻ ഉത്തർപ്രദേശ്

യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പ്പൂരും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയും ഉൾപ്പെട്ടതാണ് കിഴക്കൻ ഉത്തർപ്രദേശ്. ഏകദേശം 42 മണ്ഡലങ്ങളാണ് പ്രിയങ്കാ ഗാന്ധിയുടെ ചുമതലയിൽ വരുന്നത്. പ്രിയങ്കയുടെ വരവോടെ കോൺഗ്രസിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കഴിഞ്ഞ തിരഞ്ഞടെുപ്പിൽ രാഹുൽ ഗാന്ധിയുടെ അമേതിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും മാത്രമാണ് കോൺഗ്രസിന് നേടാനായത്.

ഒന്നിച്ചു നിന്നാല്‍ ഇത്തവണ ബിജെപി ചരിത്രം കുറിക്കും; കര്‍ശന നിര്‍ദ്ദേശവുമായി അമിത് ഷാ നാളെ എത്തുംഒന്നിച്ചു നിന്നാല്‍ ഇത്തവണ ബിജെപി ചരിത്രം കുറിക്കും; കര്‍ശന നിര്‍ദ്ദേശവുമായി അമിത് ഷാ നാളെ എത്തും

English summary
modi is still popular, but pulwama terror attack coul impact election result,survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X