ട്രംപും പുടിനും ഒന്നുമല്ല, 2016ന്റെ താരം മോദിയോ? മോദിയെ താരമാക്കിയത് പാക്കിസ്ഥാനെതിരായ ആ വാക്കുകള്‍

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക് : ടൈം മാഗസീനിന്റെ 'പേഴ്‌സന്‍ ഓഫ് ദ ഇയര്‍' ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍. 21 ശതമാനം വോട്ടോടെയാണ് മോദി മുന്നിലെത്തിയിരിക്കുന്നത്.

അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരെയാണ് മോദി പിന്നിലാക്കിയിരിക്കുന്നത്. പാക്കിസ്ഥാനെതിരെ ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതാണ് മോദിയുടെ ജനകീയത വര്‍ധിപ്പിച്ചത്.

 2016 മോദിയുടെ പോരിലോ

2016 മോദിയുടെ പോരിലോ

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈംസിന്റെ പേഴ്‌സന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തില്‍ മത്സരിക്കുന്നവരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. നല്ലതോ മോശമായതോ ആയ തരത്തില്‍ കഴിഞ്ഞ വര്‍ഷം ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്തുന്നതിനാണ് ഇത്തരത്തിലൊരു പോള്‍ നടത്തുന്നത്. മോദി 2014ല്‍ 16 ശതമാനം വോട്ട് നേടിയിരുന്നു. 2015ല്‍ അവസാന എട്ടില്‍ ഇടം നേടാന്‍ കഴിയാതെ പുറത്താവുകയായിരുന്നു.

 വര്‍ഷത്തിന്റെ താരം

വര്‍ഷത്തിന്റെ താരം

എല്ലാ വര്‍ഷവും അതാത് വര്‍ഷത്തെ ഏറ്റവും സ്വാധീനമുണ്ടാക്കിയ വ്യക്തിയെ കണ്ടെത്തുന്നതിനായി ടൈംസ് ഇത്തരത്തിലൊരു പോള്‍ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ആഞ്ജല മെര്‍ക്കല്‍ ആയിരുന്നു പേഴ്‌സന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഡിസംബര്‍ 4 വരെ പോള്‍

ഡിസംബര്‍ 4 വരെ പോള്‍

ആദ്യഘട്ടത്തിലെ വോട്ടു നിലയില്‍ മോദിയാണ് മുന്നില്‍. 21 ശതമാനം വോട്ടുകളാണ് മോദി ഇതുവരെ നേടിയത്. വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് 10 ശതമാനം വോട്ടുണ്ട്. പുടിന്‍, ട്രംപ് എന്നിവര്‍ക്ക് ആറ് ശതമാനം വോട്ടുണ്ട്. ഒബാമ ഏഴ് ശതമാനം വോട്ടും നേടിയിട്ടുണ്ട്.

 തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച്

തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച്

ഉറി ആക്രമണത്തിനു പിന്നാലെ ഒക്ടോബര്‍ 16ന് ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കവെ തീവ്രവാദത്തിനെതിരെയും പാകിസ്ഥാനെതിരെയും ആഞ്ഞടിച്ച് മോദി നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. തീവ്രവാദത്തിന്റെ മാതൃത്വം പാകിസ്ഥാനാണെന്നാണ് മോദി പറഞ്ഞത്.

 ജനകീയര്‍

ജനകീയര്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍, എഫ്ബിഐ മേധാവി ജെയിംസ് കോമി, ആപ്പിള്‍ മേധാവി ടിം കുക്ക്, മുസ്ലിം അമേരിക്കന്‍ പട്ടാളക്കാരന്‍ ഹുയൂണ്‍ ഖാനിന്റെ മാതാപിതാക്കളായ ഖിസര്‍, ഘസാല ഖാന്‍, വടക്കന്‍ കൊറിയ നേതാവ് കിം ജോങ് ഉന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ചൈനീസ് നേതാവ് സി ജിന്‍പിങ് എന്നിവരാണ് പട്ടികയിലുളളത്. രാഷ്ട്രത്തലവന്മാര്‍, ലോക നേതാക്കള്‍, സംഗീതജ്ഞര്‍, ബഹിരാകാശ യാത്രികര്‍, പ്രതിഷേധക്കാര്‍ തുടങ്ങി 2016ല്‍ ജനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെയാണ് കണ്ടെത്തുന്നത്.

English summary
Modi is leading with 21 per cent voting in his favour
Please Wait while comments are loading...