മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച..!! തീവ്രവാദം അജണ്ട..!! ഭീതിയില്‍ പാകിസ്താനും ചൈനയും..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ജൂണ്‍ അവസാനത്തോടെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചേക്കും. തീവ്രവാദം, എന്‍എസ്ജി അംഗത്വം, എച്ച് വണ്‍ ബി വിസ എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

സിനിമാ താരങ്ങളുടെ രഹസ്യലീലകള്‍ പുറത്ത് വിട്ട സുചിലീക്‌സ് വീണ്ടും..!! ഞെട്ടി തമിഴകം...!!

modi

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇത്. മുന്‍പ് ജനുവരിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും നടന്നിരുന്നില്ല. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ആഗോള തീവ്രവാദമാണ് ചര്‍ച്ചയിലെ പ്രധാന അജണ്ടയായി തീരുമാനിച്ചിരിക്കുന്നത്. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം, ചൈന സ്വീകരിക്കുന്ന പ്രകോപനപരമായ നടപടികള്‍ എന്നിവ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും..!! മുസ്ലിം ജനസംഖ്യയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്..!!

modi

പാകിസ്താന്‍, ചൈന എന്നിവരുള്‍പ്പെട്ട വിഷയങ്ങളിലെ അമേരിക്കയുടെ നിലപാടിനെ ഇരുരാജ്യങ്ങളും അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇരുവിഷയങ്ങളിലും ഇന്ത്യയോട് സഹകരിക്കാനാണ് ട്രംപ് തീരുമാനിക്കുന്നതെങ്കില്‍ അത് പാകിസ്താനും ചൈനയ്ക്കും ഒരുപോലെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജി 20 ഉച്ചകോടിയുടെ ഭാഗമായി ജൂലൈയിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

English summary
Narendra Modi may meet Donald Trump in June end
Please Wait while comments are loading...