കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ഗോ ബാക്ക് വിളിച്ച് ആന്ധ്രാപ്രദേശ്! നാട് മുഴുവന്‍ ' മോദിക്ക് പ്രവേശനമില്ലെ'ന്ന് ബോര്‍ഡ്!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
നാട് മുഴുവന്‍ 'മോദി നോ എന്‍ട്രി' ബോര്‍ഡുകൾ

കഴിഞ്ഞ ദിവസമാണ് അസം സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രി മോദിക്കെതിരെ 'മോദി ഗോ ബാക്ക് വിളികളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ഉയര്‍ന്നത്. ദേശീയ പൗരത്വ ബില്ല് പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെ മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടന്നു.

ആന്ധ്രാപ്രദേശിലും സമാന പ്രതിഷേധമാണ് മോദിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഞായറാഴ്ച സന്ദര്‍ശനം നടത്താനിരിക്കവേ നാട് മുഴുവന്‍ മോദി നോ എന്‍ട്രി ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

 മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ദക്ഷിണേന്ത്യ പിടിക്കുകയെന്ന ലക്ഷ്യവുമായി മൂന്ന് സംസ്ഥാനങ്ങളിലാണ് മോദി ഇന്ന് സന്ദര്‍ശനം നടത്തുന്നത്. ബിജെപിക്ക് തീരെ സ്വാധീനമില്ലാത്ത തമിഴ്നാടും ബിജെപി ബന്ധം അവസാനിപ്പിച്ച ടിഡിപി ഭരിക്കുന്ന ആന്ധ്രാപ്രദേശും ദക്ഷിണേന്ത്യയില്‍ താമര വിരിഞ്ഞ ഏക സംസ്ഥാനമായ കര്‍ണാടകയിലുമാണ് മോദി എത്തുന്നത്.

 തമിഴ്നാട്ടിലും

തമിഴ്നാട്ടിലും

നേരത്തേ തന്നെ മോദിക്കെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ന്ന സംസ്ഥാനമാണ് തമിഴ്നാട്. ജനവരിയില്‍ തമിഴ്മാട്ടില്‍ എത്തിയപ്പോഴായിരുന്നു മോദിക്ക് പ്രതിഷേധം നേരിടേണ്ടി വന്നത്. എയിംസിന് തറക്കില്ലിടുന്നതുമായി ബന്ധപ്പെട്ട പരിപാടിക്കായിരുന്നു മോദി എത്തിയത്.

 ഹാഷ് ടാഗ് കാമ്പെയ്ന്‍

ഹാഷ് ടാഗ് കാമ്പെയ്ന്‍

അന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഗോബാക്ക് മോദി എന്ന പേരില്‍ ഹാഷ്ടാഗ് കാമ്പെയിനുകളും നടന്നിരുന്നു.
ഞായറാഴ്ച സന്ദര്‍ശനം നടത്താനിരിക്കുന്ന ആന്ധ്രപ്രദേശിലും സമാനമായ പ്രതിഷേധമാണ് നരേന്ദ്ര മോദിക്കെതിരെ ഉയരുന്നത്.

 ആന്ധ്രാ സന്ദര്‍ശനം

ആന്ധ്രാ സന്ദര്‍ശനം

ഞായറാഴ്ച ഗുണ്ടൂരിലെ പ്രജാ ചൈതന്യ സഭയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്നത്. ടിഡിപിയുമായി വേര്‍പിരിഞ്ഞ ശേഷമുള്ള മോദിയുടെ ആദ്യത്തെ ആന്ധ്രാ സന്ദര്‍ശനം കൂടിയാണിത്.

 എയര്‍പോര്‍ട്ടിലും

എയര്‍പോര്‍ട്ടിലും

മോദി നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡുകള്‍ നഗരം മുഴുവന്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ മോദി നെവര്‍ എഗെയ്ന്‍ എന്ന ബോര്‍ഡുകളും പലയിടത്തായി ഇടംപിടിച്ചിട്ടുണ്ട്.
മോദി വിമാനമിറങ്ങുന്ന ഗന്നവരം എയര്‍പോര്‍ട്ടിലും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ തൂക്കിയിട്ടുണ്ട്.

 ഏറ്റെടുത്തിട്ടില്ല

ഏറ്റെടുത്തിട്ടില്ല

അതേസമയം ബോര്‍ഡുകള്‍ തൂക്കിയതിന്‍റെ ഉത്തരവാദിത്വം ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തിട്ടില്ല. അഞ്ച് കോടി ആന്ധ്രാ ജനങ്ങളുടെ പ്രതിഷേധമാണ് ഈ ബോര്‍ഡുകളിലൂടെ തെളിയുന്നതെന്ന് തെലുങ്ക് ദേശം പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

 വഞ്ചിച്ചു

വഞ്ചിച്ചു

ജനങ്ങളുടെ വിശ്വാസം തകര്‍ത്ത മോദിക്കെതിരെയുള്ള അവരുടെ വികാരമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ആന്ധ്രയിലെ ജനങ്ങളെ മോദി വഞ്ചിക്കുകയായിരുന്നുവെന്നും ടിഡിപി നേതാക്കള്‍ പറഞ്ഞു.

 പരാതിയുമായി ബിജെപി

പരാതിയുമായി ബിജെപി

അതേസമയം ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ പരാതിയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

English summary
Modi a mistake, go back Modi: Posters, hashtags go viral ahead of PM's Andhra visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X