അഴിമതി വിമുക്ത, ഭീകരവാദ, ദാരിദ്ര്യ മുക്ത ഇന്ത്യ സൃഷ്ടിക്കുമെന്ന് മോദി; വാഗ്ദാനങ്ങള്‍ വീണ്ടും

  • Posted By:
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും വികസനത്തിന് പ്രാമുഖ്യം നല്‍കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. രാജ്യത്തെ 2022ഓടെ പുതിയ ഇന്ത്യയാക്കി മാറ്റുമെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വാഗ്ദാനം. 

Narendra Modi

അഴിമതി വിമുക്ത, ഭീകരവാദ മുക്ത, ദാരിദ്ര്യ മുക്ത ഇന്ത്യ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദനം. പുതിയ ഇന്ത്യയ്ക്കായി ജന്‍ ധന്‍, ജല്‍ ധന്‍, വന്‍ ധന്‍ എന്ന മുദ്രാവാക്യവും മോദി മുന്നോട്ട് വച്ചു. ഒഡീഷയിലെ ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനാവശ്യ പ്രസ്താവനകള്‍ നടത്തരുമെന്നും നിശബ്ദതയുടെ കല പാര്‍ട്ടി നേതാക്കള്‍ പരിശീലിക്കണമെന്നും യോഗത്തില്‍ മോദി ഓര്‍മിപ്പിച്ചു. വിജയങ്ങളില്‍ അമിതമായി ആഹ്ലാദിക്കാതെ കഠിനാധ്വാനം ചെയ്യണമെന്ന് പ്രധാനമന്ത്രി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച പ്രതിപക്ഷത്തെ പരിഹിക്കാനും അദ്ദേഹം വേദി ഉപയോഗിച്ചു. ദില്ലി തിരഞ്ഞെടുപ്പ് കാലത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നു വിഷയം. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അവാര്‍ഡി വാപസിയായിരുന്നു വിഷയം. ഇപ്പോള്‍ വോട്ടിംഗ് മെഷീനിനാണ് കുറ്റമെന്നും അദ്ദേഹം പരിഹസിച്ചു.

English summary
PM Narendra Modi promise a corruption free, terror free, poverty free new India in 2022. He put forward a slogan 'Jan dhan, Jal dhan, Van dhan' for new India.
Please Wait while comments are loading...