കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ബിജെപി എംപിമാരുടെ ഡിജിറ്റല്‍ പ്രകടന കണക്കെടുത്തു

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദി ബിജെപി എംപിമാരുടെ ഡിജിറ്റല്‍ പ്രകടന കണക്കെടുത്തു. ഡിജിറ്റല്‍ ഇന്ത്യാ കാലത്ത് പാര്‍ട്ടിയുടെ ഓരോ എംപിമാരും ഡിജിറ്റല്‍ മേഖലയില്‍ എത്രത്തോളം സജീവമായി എന്നതിന്റെ കണക്കുകളാണ് മോദി എടുത്തിരിക്കുന്നത്.

ലോക്‌സഭ സ്പീകര്‍ സുമിത്ര മഹാജന്‍ ഒഴികെയുള്ള 282 പാര്‍ട്ടി എംപിമാരുടെ ഡിജിറ്റല്‍ പ്രൊഫൈല്‍ വിവരങ്ങളാണ് ഡിജിറ്റല്‍ സെല്‍ പരിശോധിച്ചത്‌. പാര്‍ട്ടിയുടെ ഡിജിറ്റല്‍ സെല്‍ വഴിയായിരുന്നു കണക്കെടുപ്പ്. ഇതനുസരിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഓരോ എംപിമാര്‍ക്കും പ്രത്യേകം നല്‍കും.

Narendra Modi

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ട്ടിയുടെ 71 എംപിമാരില്‍ 43 പേരും ഡിജിറ്റല്‍ മേഖലയിലേക്ക് കടന്നിട്ടേയില്ല. 25 എംപിമാരുള്ള രാജസ്ഥാനിലെ 10 എംപിമാര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് പോലുമില്ല. മറ്റ് പല എംപിമാരുടെയും ഫോളോവേഴ്‌സിന്റെ പരാതി സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് എംപിമാര്‍ സ്വന്തം അക്കൗണ്ടില്‍ ഒന്നും പോയുന്നില്ലെന്നാണ്.

ട്വിറ്ററിലും ഫേസ് ബുക്കിലും ഫോളോവേഴ്‌സ് എത്രയുണ്ട്? എത്ര ട്വീറ്റുകള്‍ ചെയ്തു? എത്ര ലൈക്കുകള്‍ കിട്ടി, ഏത് സ്വഭാവത്തിലുള്ള പോസ്റ്റുകളാണ് ഇടുന്നത്, ഇതിന് ഏതെല്ലാം രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത് തുടങ്ങിയവയാണ് സെല്‍ പരിശോധിച്ചത്.

ഇതെല്ലാം ഉള്‍പ്പെടുത്തി ഡിജിറ്റല്‍ സെല്‍ പ്രത്യേക വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മോദിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. സ്വന്തമായി അക്കൗണ്ടില്ലെങ്കില്‍ സഹായികളെ വച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാവണം.

English summary
It is annual appraisal time in offices nationwide, so why should BJP MPs be treated differently? The party’s digital cell has tracked the ‘digital profile’ of all the 282 Lok Sabha members of the party (except Speaker Sumitra Mahajan) on Prime Minister Narendra Modi’s instructions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X