എന്റെ തല..എന്റെ ഫിഗര്‍...ഖാദി കലണ്ടറില്‍ നിന്നും ഗാന്ധിജിയെ പുറത്താക്കി പകരം മോദി പ്രതിഷ്ഠ.. !!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവുമായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ കലണ്ടര്‍ പുറത്തിറങ്ങിയത്. മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രവുമായിറങ്ങിയ കളണ്ടര്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതിന് പിറകെയാണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറും ഡയറിയും മോദിയുടെ ചിത്രങ്ങളുമായി പുറത്തിറങ്ങിയിരിക്കുന്നത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്താണ് പകരം മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്.

ഗാന്ധിയെ വേണ്ടാത്ത ഖാദി

ഖാദിയുടെ ഏറ്റവും വലിയ പ്രതീകമായാണ് ഗാന്ധിജിയുടെ നൂല്‍നൂല്‍ക്കുന്ന ചിത്രം കണക്കാക്കപ്പെടുന്നത്. ഈ ചിത്രത്തെയാണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

സർവ്വം മോദി മയം

സകല മേഖലകളിലും മോദിയെ പ്രതിഷ്ഠിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഗാന്ധിജിയെ തന്നെ നീക്കം ചെയ്ത് പകരം മോദിയെ പ്രതിഷ്ഠിച്ച നീക്കം.

നൂൽ നൂൽക്കുന്ന മോദി

ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറുകളിലും ഡയറികളിലും ഇതുവരെ നൂല്‍നൂക്കുന്ന ഗാന്ധിജിയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ആ സ്ഥാനത്ത് നൂല്‍നൂക്കുന്ന മോദിയുടെ ചിത്രമാണ് ഉള്ളത്.

ന്യായീകരിച്ച് ചെയർമാൻ

ഗാന്ധിജിയുടെ ചിത്രം നീക്കി പകരം മോദിയുടെ ചിത്രം നല്‍കിയതിനെതിരെ പ്രതിഷേധം രൂക്ഷമാണ്. എന്നാല്‍ നടപടിയെ ന്യായീകരിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന രംഗത്തെത്തിയിട്ടുണ്ട്.

ഗാന്ധിയേക്കാൾ ജനപ്രിയൻ !

നിരവധി നാളായി ഖാദി ധരിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ ഇന്ത്യയിലും ലോകനേതാക്കള്‍ക്കിടയിലും ഖാദിയുടെ ജനപ്രീതി കൂട്ടാന്‍ മോദിയുടെ ചിത്രത്തിന് കഴിയുമെന്നാണ് വിനയ് കുമാര്‍ സക്‌സേനയുടെ വാദം.

അംബാസിഡർ മോദി

ഖാദി വ്യവസായം ഗാന്ധിജിയുടെ ആശയങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഗാന്ധിയെ അവഗണിക്കുന്ന പ്രശ്‌നമില്ല. അതേസമയം ഖാദിയുടെ ഏറ്റവും വലിയ അംബാസിഡര്‍ മോദിയാണെന്നും വിനയ് കുമാര്‍ സക്‌സേന പറഞ്ഞു.

കുർത്തയും ചർക്കയും

ലളിതമായ ഖാദിവസ്ത്രത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുന്ന ഗാന്ധിയുടെ ചിത്രമായിരുന്നു കലണ്ടറില്‍ ഉണ്ടായിരുന്നത്. ഇതിന് പകരം വന്ന ചിത്രത്തില്‍ കുര്‍ത്തയും കോട്ടും പൈജാമയും ധരിച്ച് ചര്‍ക്ക തിരിക്കുന്ന മോദിയാണ് ഉള്ളത്.

പ്രതിഷേധം ശക്തം

അതേസമയം ഗാന്ധിയുടെ ചിത്രം മാറ്റി മോദിയെ അച്ചടിച്ച കലണ്ടര്‍ തിരിച്ചയക്കാനാണ് മുംബെയിലെ ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം. മുംബെയിലെ ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ ആസ്ഥാനത്ത് ഒരു വിഭാഗം ജീവനക്കാര്‍ വായ മൂടിക്കെട്ടി പ്രതിഷേധമറിയിച്ചു.

English summary
Mahatma Gandi was replaced by Narendra Modi in Khadi Upyog's Calendar. The cover photo of calendar and diary now shows Modi weaving in Charkha.
Please Wait while comments are loading...