• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഇതുപോലെയുള്ള കാവല്‍ക്കാര്‍ ഉണ്ടെങ്കില്‍, രാജ്യം പേടിക്കേണ്ട ആവശ്യമില്ല'' മോദിയുടെ ചൗക്കീദാര്‍ ക്യാംപെയിനും പിന്തുടര്‍ച്ചക്കാരും, ചൗക്കിദാര്‍ നരേന്ദ്രമോദിയുടെ പഴയകാല റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണെന്ന് നോക്കാം...

ലോക്‌സഭ തിരഞ്ഞെടുപ്പ് ക്യാംപെയിനിന്റെ ഭാഗമായാണ് തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൗക്കീദാര്‍ ക്യാംപെയിന്‍ ആരംഭിക്കുന്നത്. മന്ത്രിമാരോടും പിന്തുണയ്ക്കുന്നവരോടും ആരാധകരോടും ഈ ക്യാംപെയിനിന്റെ ഭാഗമാകാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

അഴീക്കോടിന്റെ മനസ്സറിഞ്ഞ കെഎം ഷാജി... വിവാദത്തിലും തളരാത്ത പോരാട്ട വീര്യം

ചൗക്കീദാര്‍ രവിശങ്കര്‍ പ്രസാദ്, രാജ്യത്തെ ഐ ടി മന്ത്രി ക്യാംപെയിന്‍ പിന്തുടര്‍ന്നവരുടെ എണ്ണത്തിലുണ്ടായ നേട്ടം പത്രസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. കൂടാതെ ക്യാംപെയിനിന്റെ ഭാഗമായി നല്ലൊരു വീഡിയോ ഗാനവും പുറത്തു വിട്ടിട്ടുണ്ട്. കാവല്‍ക്കാരന്‍ എന്ന അര്‍ഥം വരുന്ന ചൗക്കീദാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നവനാണ്. എന്നാല്‍ ചൗക്കിദാര്‍ നരേന്ദ്രമോദിയുടെ പഴയകാല റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണെന്ന് നമുക്ക് നോക്കാം.

ഗുജറാത്തിലെ ഉനയില്‍ ദളിതര്‍ക്ക് നേരെ നടന്ന ആക്രമണം

ഗുജറാത്തിലെ ഉനയില്‍ ദളിതര്‍ക്ക് നേരെ നടന്ന ആക്രമണം

2016 ജൂലൈ 11നാണ് ഗോ സംരക്ഷകരുടെ ഒരു സംഘം ബാലു സര്‍വായിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കുന്നത്. ചത്ത പശുവിന്റെ തൊലി എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

പശുവിന്റെ തോലും എല്ലുകളും മറ്റു ഭാഗങ്ങളും വേര്‍തിരിച്ച് വ്യവസായികാവശ്യങ്ങള്‍ക്കായി സംസ്‌കരിച്ചെടുക്കുന്ന ജോലിയായിരുന്നു ബാലുവിന്റെ കുടുംബത്തിന്റേത്. ഇവര്‍ക്ക് നേരെയാണ് ഇരുമ്പ് ദണ്ഡുകള്‍, വടി, കത്തി എന്നിവ ഉപയോഗിച്ചുള്ള ആക്രമണം. ഇവര്‍ നാലു പേരെയും ഉനയിലെ ടൗണിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുകയും അവിടെ വെച്ച് പൊതുജന മധ്യത്തില്‍ മര്‍ദ്ദനം തുടരുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം 2018 ജൂണില്‍ ഇതേ ഇരകള്‍ക്ക് നേരെ വീണ്ടും ജാമ്യത്തിലിറങ്ങിയ പ്രതിയുടെ ആക്രമണമുണ്ടായി. ഇത്തവണ അവര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനായിരുന്നു ആക്രമണം. 2018 ആഗസ്റ്റില്‍ വിചാരണ ആരംഭിച്ച കേസില്‍ 43 പ്രതികളില്‍ 21 പേര്‍ ജാമ്യത്തിലാണ്.

 ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം തൊഴിലാളിയെ തീ വെച്ച് കൊന്നു

ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം തൊഴിലാളിയെ തീ വെച്ച് കൊന്നു

2017 ഡിസംബര്‍ 6ന് രാജസ്ഥാനിലെ രാജസാമന്തില്‍ പശ്ചിമ ബംഗാളില്‍ നിന്നും കുടിയേറ്റ തൊഴിലാളിയായ മുഹമ്മദ് അഫ്രാസുലിനെയാണ് തല്ലിക്കൊന്ന് തീകൊളുത്തിയത്. രാജ്‌സമന്ത് സ്വദേശി ശംഭുലാല്‍ റെഗാര്‍ എന്നയാള്‍ അഫ്രാസുലിന് ഒരു ഹിന്ദു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അഫ്രാസുലിനെ താന്‍ അടിച്ച് കൊന്ന് തീകൊളുത്തിയതെന്ന് അയാള്‍ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ ന്യായീകരിച്ചു.

രാജ്യത്തെ ലവ് ജിഹാദുണ്ടായാല്‍ ഇതായിരിക്കും അവസ്ഥയെന്നും തുറന്നു പറഞ്ഞു കൊണ്ട് വീഡിയോകളിലൊന്നില്‍ അയാള്‍ മുസ്ലീങ്ങളെ താക്കീത് ചെയ്യുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രണയിച്ച് മതം മാറ്റുന്നതിനെ ഹിന്ദു സംഘടനകള്‍ നല്‍കിയ പേരാണ് ലവ് ജിഹാദ്.

2 കന്നുകാലി വ്യാപാരികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം

2 കന്നുകാലി വ്യാപാരികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം

ജാര്‍ഖണ്ഡിലെ ജബാറിനും ചേതനും ഇടയിലുള്ള ഗ്രാമത്തിലെ ഒരു മരത്തില്‍ 2 മുസ്ലീം കന്നുകാലി വ്യാപാരികളെ 2016 മാര്‍ച്ച് 17നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 കാരനായ മസ്ലൂം അന്‍സാരി, 13കാരനായ ഇംതിയാസ് ഖാന്‍ എന്നിവരായിരുന്നു അത്. ഗ്രാമത്തിലെ ചന്തയിലേക്ക് കന്നുകാലി കൂട്ടവുമായി വില്‍പനയ്ക്ക് പോകുമ്പോഴാണ് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയാകുന്നത്.

പണവും കന്നുകാലികളെയും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഗോ സംരക്ഷക സംഘത്തിലെ പ്രമുഖ പ്രവര്‍ത്തകനും ഭാരതീയ ഗോ ക്രാന്തി മഞ്ചിലെ ഉപദേശിയുമായ ആര്‍ച്ചാര്യ ഗോപാല്‍ മാനിജി മഹാരാജാണ് കേസിലെ പ്രധാന പ്രതി. ഈ കേസിലെ എട്ട് പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

കത്വവയിലെ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നു

കത്വവയിലെ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നു

2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത്വവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. ഹൈന്ദവ ഭൂരിപക്ഷ കത്വവ ജില്ലയിലെ ഒരു മുസ്ലീം ന്യൂനപക്ഷമായ ബാകാര്‍വാല്‍ സമുദായത്തില്‍ നിന്നുള്ളവളായിരുന്നു അവള്‍. പെണ്‍കുട്ടിയെ പ്രാര്‍ഥന കേന്ദ്രത്തില്‍ മരുന്ന് നല്‍കി മയക്കി കിടത്തിയാണ് ബലാത്സംഗം ചെയ്തത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഈ മേഖലയില്‍ നിന്നുള്ള രണ്ട് പ്രത്യേക പോലീസ് ഓഫീസര്‍മാര്‍ പിന്നീട് അറസ്റ്റിലായി.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വലതു പക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ 'ഹിന്ദു ഏക്ത' പ്രകടനം നടത്തിയിരുന്നു. ബിജെപി വനം വകുപ്പ് മന്ത്രി ലാല്‍ സിംഗ് ചൗധരി, വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് എന്നിവര്‍ ഈ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. കേസില്‍ ഇരയുടെ കൂടെ നിന്നതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കുട്ടിയുടെ കുടുംബത്തിന് വേണ്ടി വാദിച്ച വക്കീല്‍ ദീപിക രാജാവാത്ത് പറയുന്നു. കാവല്‍ക്കാരന്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് തന്നെയാണ് സംഭവത്തെ തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട ദേശീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഗോ സംരക്ഷകരെ ബിജെപി മന്ത്രി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഗോ സംരക്ഷകരെ ബിജെപി മന്ത്രി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു

അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരി 2017 ജൂണ്‍ 29ന് രാംഗറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പശു മാംസം സൂക്ഷിച്ചെന്ന സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകം. കുറ്റാരോപിതരായ 8 പേര്‍ ബജ്‌റംഗ്ദളിന്റെയും ബിജെപി പ്രാദേശിക യൂണിറ്റിലെ അംഗവുമായിരുന്നു. ആള്‍ക്കൂട്ടം അയാളുടെ വാനിന് തീ വെക്കുകയും ചെയ്തു.

സംഭവത്തില്‍ 8 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബിജെപിയുടെ കേന്ദ്ര മന്ത്രി ജയന്ത് സിംഹ ഇവരെയെല്ലാം വീട്ടിലേക്ക് ക്ഷണിക്കുകയും ഹാരാര്‍പ്പണം നടത്തി സ്വീകരിക്കുകയും ചെയ്തു. ഹേറ്റ് ക്രൈം വാച്ചിന്റെ 2014 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച ബിജെപി ഭരണത്തിന്‍ കീഴില്‍ 140 വിദ്വേഷ കൊലപാതകങ്ങള്‍ നടന്നതായി പറയുന്നു. ഇതില്‍ 41 എണ്ണം മാരക കേസുകളാണ്.

മതന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവത്കൃത സമൂഹങ്ങള്‍, ഗവണ്‍മെന്റിന്റെ വിമര്‍ശകര്‍ എന്നിവരുടെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആക്രമണങ്ങളെ 'പെട്ടെന്നും വിശ്വസനീയമായും' പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു. അതേസമയം, 'ചൗക്കിദാര്‍' വേഷത്തിലെ പല നേതാക്കളും കുറ്റവാളികളെ ന്യായീകരിക്കുകയും ചെയ്യുന്നു.

പാര്‍ട്ടി എംഎല്‍എയെ ബിജെപി എംപി ഷൂ കൊണ്ട് അടിച്ചു

പാര്‍ട്ടി എംഎല്‍എയെ ബിജെപി എംപി ഷൂ കൊണ്ട് അടിച്ചു

മാര്‍ച്ചില്‍ യുപിയിലെ സന്ത് കബീര്‍ നഗറിലെ ജില്ലാ പ്ലാനിംഗ് കമ്മിറ്റി യോഗത്തില്‍ ഒരു തര്‍ക്കമുണ്ടായി. പുതുതായി നിര്‍മാണം ആരംഭിക്കുന്ന ഒരു റോഡിലെ തറക്കല്ലില്‍ എന്തു കൊണ്ട് തന്റെ പേര് ചേര്‍ത്തില്ലെന്ന് ബിജെപി എംപി ശരത് ത്രിപാഠി ചോദിച്ചു. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരെ ചോദ്യം ചെയ്തപ്പോള്‍, ജില്ലയിലെ എം.എല്‍.എ. രാകേഷ് ബാഗേല്‍ പറഞ്ഞു. 'ഇതിനെക്കുറിച്ച് എന്നോടു ചോദിക്കുക, ഞാനാണ് തറക്കല്ലിട്ടതെന്ന്.

ഇത് തൃപാഠിക്ക് ദേഷ്യമുണ്ടാക്കുകയും കുറേ നേരം തര്‍ക്കത്തിന് ഇടയാക്കുകയും ഒടുക്കം തന്റെ ഷൂ എടുത്ത് ബാഗേലിനെ അടിക്കുകയും ചെയ്തു അദ്ദേഹം തിരിച്ചടിക്കുകയും ചെയ്തു. ഇത് പാര്‍ട്ടി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും അമ്പരപ്പിലാക്കി. ഈ സംഭവും മുഴുവനും വീഡിയോയെടുക്കുകയും ചെയ്തു.മോദി ചൗക്കീദാര്‍ ക്യാംപെയില്‍ അവതരിപ്പിച്ചപ്പോള്‍ ത്രിപാഠിയും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കീദാര്‍ ശരത് ത്രിപാഠിയെന്നാക്കിയിട്ടുണ്ട്.

English summary
Modi's Chawkidar Campaign and his followers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X