കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസി; മോദിയെക്കാള്‍ ചെലവാക്കിയത് കെജ്രിവാള്‍

Google Oneindia Malayalam News

വാരണാസി: സംഭവം തങ്ങള്‍ പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ് എന്നും പണം മൊത്തം ചെലവഴിക്കുന്നത് നരേന്ദ് മോദിയാണ് എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞുനടക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല. വാരണാസി മണ്‍ലത്തില്‍ ബി ജെ പി നേതാവ് നരേന്ദ്ര മോദിയെക്കാള്‍ പണം ചെലവഴിച്ചത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ കെജ്രിവാളാണ്. ജില്ലാ ഭരണകൂടമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വാരണാസി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാള്‍ മുടക്കിയത് അരക്കോടിക്ക് മുകളിലാണ്. കൃത്യമായി പറഞ്ഞാല്‍ അമ്പത് ലക്ഷത്തി പതിനായിരം രൂപ. എന്നാല്‍ ബി ജെ പി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയാകട്ടെ 37.62 ലക്ഷം രൂപയാണ് പ്രചാരണത്തിനായി ചെലവിട്ടത്.

kejriwal-modi

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അജയ് റായ് ആണ് വാരണാസി മണ്ഡലത്തില്‍ ഏറ്റവും അധികം പണം ചെലവിട്ടത്. 54.45 ലക്ഷം രൂപയാണ് അജയ് റായുടെ പ്രചാരണച്ചെലവ്. സമാജ് വാദി പാര്‍ട്ടിയുടെ കൈലാഷ് ചൗരസ്യ 24.54 ലക്ഷവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്ദിര തിവാരി 14.58 ലക്ഷവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടു.

ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട വാരണാസി മണ്ഡലത്തില്‍ പക്ഷേ ബി ജെ പിയുടെ സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഏകപക്ഷീയമായി ജയിക്കുകയായിരുന്നു. 5.81 വോട്ടുകളാണ് മോദിക്ക് കിട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ കെജ്രിവാളിന് 2.09 ലക്ഷം വോട്ടുകള്‍ കിട്ടി. കോണ്‍ഗ്രസ്, ബി എസ് പി, എസ് പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഒരുലക്ഷം വോട്ടുകള്‍ പോലും തികച്ച് കിട്ടിയില്ല.

English summary
Report says Narendra Modi spent less than Arvind Kejriwal in Varanasi poll campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X