കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷ്‌കേക്കിലെ എസ് സി ഒ സമ്മേളനം: ഇന്ത്യൻ പ്രധാനമന്ത്രി പാക് വ്യോമപാത ഉപയോഗിക്കില്ല

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബിഷ്‌കേക്കില്‍ നടക്കുന്ന എസ്സിഒ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കില്ല. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ ആരംഭിക്കുന്ന എസ്സിഒ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പാകിസ്താന്‍ വ്യോമപാത വഴി പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ വിമാനം പറക്കാന്‍ പാകിസ്താന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനിടെയാണ് ഇന്ത്യയുടെ തീരുമാനം.

<br>വീട്ടില്‍ കയറി എടിഎം കാര്‍ഡും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നു: കള്ളന്‍ പിടിയിൽ
വീട്ടില്‍ കയറി എടിഎം കാര്‍ഡും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നു: കള്ളന്‍ പിടിയിൽ

ബിഷ്‌കേക്കിലേക്ക് യാത്ര ചെയ്യാന്‍ രണ്ട് വിവിഐപി എയര്‍ക്രാഫ്റ്റുകളാണ് ഉണ്ടായിരുന്നത്. ഇറാനും മധ്യേഷന്‍ രാജ്യങ്ങളും യാത്ര ചെയ്യുന്ന ഒമാന്‍ വഴി പോകാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു. ഫെബ്രുവരി 26ലെ ബാലക്കോട്ട് ആക്രമണത്തെ തുടര്‍ന്നാണ് പാകിസ്താന്‍ വ്യോമപാത അടച്ചിട്ടത്. അതിന് ശേഷം 11 റൂട്ടുകളില്‍ രണ്ടെണ്ണം മാത്രമേ പാകിസ്താന്‍ ഇതുവരെ തുറന്നിട്ടുള്ളു. ഇതു രണ്ടും തെക്കന്‍ പാകിസ്താന്‍ വഴിയുള്ളതാണ്. ബിഷ്‌കേക്കില്‍ നടക്കുന്ന രണ്ടു ദിവസത്തെ എസ് സി ഒ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ വഴിയുള്ള വ്യോമപാത മോദിക്കായി തുറന്നു കൊടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താന്‍ ഇതിന് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

narendra-modi-

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പാകിസ്താന്‍ വ്യോമപാത വഴി പറക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ 'തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന്' പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു പത്രവുംം റിപ്പോര്‍ട്ട് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎഎ) ഡയറക്ടര്‍മാരോട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സമാധാനപരമായ രീതിയില്‍ ഇന്ത്യ പ്രതികരിക്കുമെന്നായിരുന്നു പാകിസ്താന്റെ പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ ഒരു തരത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചയും നടത്തുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. മെയ് 21ന് നടന്ന എസ്.സി.ഒ യോഗത്തില്‍ പങ്കെടുക്കാന്‍ മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പാകിസ്താന്‍ വ്യോമപാത തുറന്നു കൊടുത്തിരുന്നു. അന്താരാഷ്ട്ര സര്‍വീസുകളായ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പാകിസ്താന്‍ വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കിഴക്കന്‍ അതിര്‍ത്തിയായ ഇന്ത്യയുമായുള്ള വ്യോമപാത പാകിസ്താന്‍ ജൂണ്‍ 14 വരെ അടച്ചിട്ടിരിക്കുകയാണ്.

English summary
Modi step back from using Pak air space to attend SEO conference in Bishkek
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X