Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി കിരീടധാരണം; പാക് പ്രധാനമന്ത്രി വരുമോ?

ദില്ലി: ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി ബി ജെ പി നേതാവ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ അയല്‍ രാജ്യമായ പാകിസ്താനിലെ പ്രധാനമന്ത്രി വരുമോ. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള സാര്‍ക് നേതാക്കള്‍ക്ക് മോദി സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാന്‍ ക്ഷണമയച്ചിട്ടുണ്ട്. മെയ് 26 തിങ്കളാഴ്ചയാണ് മോദിയുടെ കിരീടധാരണം.

ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം നവാസ് ഷെരീഫ് പരിഗണിക്കുന്നുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. സിവില്‍ - മിലിട്ടറി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഔദ്യോഗികമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ. മോദിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കിട്ടിയതായി പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തീരുമാനം ഉടന്‍ ഇന്ത്യയെ അറിയിക്കും.

narendra-modi

ഇന്ത്യയുമായുള്ള വാണിജ്യ - രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം എന്ന ആഗ്രഹമാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഉള്ളതെന്നും ഇക്കാരണത്താല്‍ തന്നെ അദ്ദേഹം മോദിയുടെ സത്യ പ്രതിജ്ഞ ചടങ്ങിനെത്തിയേക്കും എന്നുമാണ് പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) നേതാക്കള്‍ കരുതുന്നത്. പാക് പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാനുള്ള മോദിയുടെ തീരുമാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പി ഡി പി പ്രസിഡണ്ട് മെഹ്ബുബ മുഫ്തി തുടങ്ങിയ നേതാക്കള്‍ മോദിയുടെ ക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. വളരെ നല്ല നീക്കമാണിതെന്ന് ഒമര്‍ ട്വിറ്ററില്‍ എഴുതി. മോദിയുടെ ക്ഷണം നല്ല ശകുനമാണ് എന്നും അവിശ്വസനീയമായി തോന്നുന്നു എന്നുമാണ് മുഫ്തി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+