കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ 26ന് സത്യപ്രതിജ്ഞ ചെയ്യും

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാര്‍ മെയ് 26 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ മോദി സര്‍ക്കാര്‍ നാളെ (മെയ് 21 ബുധനാഴ്ച) സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സത്യപ്രതിജ്ഞ തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ എന്ന് ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് അറിയിച്ചു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍.

നരേന്ദ്ര മോദിയുടെ ക്യാബിനറ്റിലെ അംഗങ്ങളെക്കുറിച്ച് ഇനിയും പാര്‍ട്ടി അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് ആഭ്യന്തരമന്ത്രിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം. മുതിര്‍ന്ന നേതാവും നേരത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയായിരിക്കും ധനകാര്യ മന്ത്രി. സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മോദി സര്‍ക്കാരിന്റെ ഭാഗമാകും.

modi

ആദ്യമായി പാര്‍ലമെന്റിലെത്തിയ നരേന്ദ്ര മോദിയെ നേതാവായി ബി ജെ പിയും സഖ്യകക്ഷികളും തിരഞ്ഞെടുത്തു. അദ്വാനിയാണ് മോദിയെ നേതാവായി നിര്‍ദേശിച്ചത്. തുടര്‍ന്ന് വികാരഭരിതമായ പ്രസംഗത്തിന് ശേഷം മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. 543 അംഗ സഭയില്‍ 336 അംഗങ്ങളുടെ പിന്തുണയാണ് മോദിയുടെ എന്‍ ഡി എയ്ക്ക് ഉള്ളത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ട് 335 എം പിമാര്‍ കത്ത് നല്‍കി. 273 എം പിമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബി ജെ പിക്ക് സ്വന്തമായി തന്നെ കേവലഭൂരിപക്ഷത്തിനുള്ള അംഗങ്ങളുണ്ട്. 282 സീറ്റുകളാണ് ബി ജെപിക്ക് ഉള്ളത്.

English summary
Narendra Modi to be sworn in as the Prime Minister on May 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X