തിരഞ്ഞെടുപ്പിന് മുൻപ് ഗോവയിലേക്ക് മോദി; നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ദില്ലി; അടുത്ത വർഷം ആദ്യമാണ് ഗോവയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് ആം ആദ്മിയുടേയും തൃണമൂൽ കോൺഗ്രസിന്റേയും കടന്ന് വരവോടെ ഭരണകക്ഷിയായ ബി ജെ പി ഉൾപ്പെടെയ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനോടകം തന്നെ തീരദേശ സംസ്ഥാനത്ത് വോട്ട് പെട്ടിയിലാക്കാൻ മുതിർന്ന നേതാക്കളെ തന്നെ വിവിധ പാർട്ടികൾ ഇറക്കി കഴിഞ്ഞു. ഇതിനോടകം മൂന്ന് തവണയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗോന സന്ദർശിച്ചത്. രാഹുൽ ഗാന്ധിയും അരവിന്ദ് കെജരിവാളും സംസ്ഥാനം സന്ദർശിച്ച് പ്രചരണം നടത്തിയിരുന്നു. ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രിയെ തന്നെയാണ് ബി ജെ പി ഇറക്കിയിരിക്കുന്നത്.
ഗോവയിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. ഗോവ വിമോചന ദിനാചരണ പരിപാടിയിൽ പങ്കെടുക്കുന്ന മോദി ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഓപ്പറേഷൻ വിജയ് സേനാനികളെയും ആദരിക്കും.
പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ സ്മരണയ്ക്കായി പ്രത്യേക കവറും പ്രത്യേക റദ്ദാക്കലും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ചരിത്രത്തിന്റെ ഈ പ്രത്യേക സംഭവം പ്രത്യേക കവറിൽ കാണിച്ചിരിക്കുന്നു, അതേസമയം പ്രത്യേക റദ്ദാക്കൽ ഇന്ത്യൻ നാവികസേനയുടെ ഗോമന്തകിലെ യുദ്ധസ്മാരകത്തെ ചിത്രീകരിക്കുന്നു, ഇത് "ഓപ്പറേഷൻ വിജയ്" യിൽ ജീവൻ ബലിയർപ്പിച്ച ഏഴ് യുവ ധീരരായ നാവികരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സ്മരണയ്ക്കായി നിർമ്മിച്ചതാണ്. ഗോവ വിമോചന പ്രസ്ഥാനത്തിലെ രക്തസാക്ഷികളുടെ മഹത്തായ ത്യാഗങ്ങളെ അഭിവാദ്യം ചെയ്യുന്ന പത്രദേവിയിലെ ഹുതാത്മ സ്മാരകം ചിത്രീകരിക്കുന്ന 'മൈ സ്റ്റാമ്പും' പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഗോവ വിമോചന സമര കാലത്തെ വിവിധ സംഭവങ്ങളുടെ ചിത്രങ്ങളുടെ കൊളാഷ് ചിത്രീകരിക്കുന്ന 'മേഘദൂത് പോസ്റ്റ് കാർഡും' പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
മികച്ച പഞ്ചായത്ത്/മുനിസിപ്പാലിറ്റി, സ്വയംപൂർണ മിത്രങ്ങൾ, സ്വയംപൂർണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർക്കുള്ള അവാർഡുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.
സന്ദർശന വേളയിൽ, ഉച്ചകഴിഞ്ഞ് 2:15 ന്, പ്രധാനമന്ത്രി പനാജിയിലെ ആസാദ് മൈതാനിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും. ഉച്ചകഴിഞ്ഞ് 2:30 ന് അദ്ദേഹം പനാജിയിലെ മിരാമറിൽ സെയിൽ പരേഡിലും ഫ്ലൈ പാസ്റ്റിലും പങ്കെടുക്കും.
പുറത്തുവന്ന അഭിപ്രായ സർവ്വേകൾ സംസ്ഥാനത്ത് ബി ജെ പിക്ക് തന്നെ അധികാര തുടർച്ച പ്രവചിക്കുന്നുണ്ടെങ്കിലും പാർട്ടി ക്യാമ്പ് ആശങ്കയിലാണ്.തൃണമൂിലിന്റേയും ആം ആദ്മിയുടേയും കടന്നുവരവ് തന്നെയാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കുന്നത്. നിരവധി നേതാക്കൾ ബി ജെ പി വിട്ട് തൃണമൂലിനും കെജരിവാളിനും ഒപ്പം ചേരുന്നതും ബി ജെ പിക്ക് കടുത്ത വെല്ലുവിളി തീർക്കുന്നുണ്ട്. അതേസമയം ഇരു പാർട്ടികളുടേയും വരവ് തങ്ങൾക്ക് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നവരും പാർട്ടിയിൽ ഉണ്ട്.
ടി എം സി, എ എ പി തുടങ്ങിയ പാർട്ടികൾ ബി ജെ പി വിരുദ്ധ വോട്ടുകൾ വിഭജിക്കുമെന്നത് തങ്ങൾക്ക് ആശ്വാസമാണെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞർ പററയുന്നു. ഇത് ഭരണകക്ഷിക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നും നേതാക്കൾ വിശ്വസിക്കുന്നു. ബി ജെ പിയുടെ വോട്ടുകളല്ല, കോൺഗ്രസ് വോട്ടുകളാണ് ബി ജെ പി ഭിന്നിപ്പിക്കുകയെന്നും ഗോവ ബി ജെ പി നേതാക്കൾ ആശ്വസിക്കുന്നു. എന്തായാലും കടുത്ത പോരാട്ടത്തിന് തന്നെയാകും ഇത്തവണ ഗോവ സാക്ഷ്യം വഹിക്കുകയെന്ന കാര്യത്തിൽ തർക്കമില്ല. 2017 െ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബി ജെ പി ഭരണം പിടിക്കുകയയാിരുന്നു.
2021 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യവും ഉത്തരവും ഇതാണ്