മോദിയുടെ സത്യപ്രതിജ്ഞ ടിവിയിലൂടെ കണ്ട് അമ്മ... ചരിത്ര നിമിഷത്തിന് സാക്ഷിയായി ഹീരാബെന്‍!!
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ത്യ മുഴുവന്‍ ചരിത്ര നിമിഷമായിട്ടാണ് കണ്ടത്. അതേസമയം ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള തന്റെ വീട്ടില്‍ വെച്ച് മകന്റെ സത്യപ്രതിജ്ഞ കാണുന്ന തിരക്കിലായിരുന്നു ഹീരാബെന്‍. ടിവിയിലൂടെയാണ് മോദിയുടെ രണ്ടാമൂഴം ഹീരാബെന്‍ കണ്ടത്. വളരെ വൈകാരികമായിട്ടാണ് അവര്‍ മകന്റെ സത്യപ്രതിജ്ഞയെ കണ്ടതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
രാഷ്ട്രപതി ഭവനില്‍ വെച്ചാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. നിരവധി മന്ത്രിമാരും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ആനന്ദകണ്ണീരൊഴുക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷിച്ചത്. ചടങ്ങുകള്‍ക്കിടെ അവര്‍ കൈകൊട്ടിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ തിരഞ്ഞെടുപ്പിന് ശേഷം മോദി തന്റെ അമ്മയെ ഗുജറാത്തില്‍ എത്തി കണ്ടിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണവേളിയിലും മോദി അമ്മ ഹീരാബെന്നിനെ കാണാന്‍ എത്തിയിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എത്തിയപ്പോഴാണ് സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് അമ്മയെ അറിയച്ചതെന്നാണ് സൂചന. അമ്മയുടെ ആശീര്‍വാദം വാങ്ങിയതായും മോദി പറഞ്ഞിരുന്നു. നേരത്തെ പ്രചാരണ വേളയില്‍ താന്‍ പ്രധാനമന്ത്രിയായതിനേക്കാള്‍ അമ്മ ആഹ്ലാദിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴാണെന്ന് മോദി പറഞ്ഞിരുന്നു.
ഹീരാബെന്‍ മോദിയുടെ സഹോദരന്‍ പങ്കജിനൊപ്പമാണ് താമസിക്കുന്നത്. ഗാന്ധിനഗറിലെ റായ്‌സന്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. അതേസമയം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരൊക്കെ പങ്കെടുത്തിരുന്നു. അതേസമയം ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്നിവരടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു.
രാംവിലാസ് പാസ്വാന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം.... വിജയ മുന്നണിയില്‍ പിഴയ്ക്കാതെ മുന്നോട്ട്!!