• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കത്വയിലെ ബാലികയ്ക്ക് പിന്തുണയില്ല, മോദിയും വനിതാ മന്ത്രിമാരും മൗനം തുടരുന്നു!! സ്ത്രീത്വം ഉണരുമോ!!

ദില്ലി: മനുഷ്യന് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത അത്രയും ഭീകരമായിരുന്നു കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. നാടെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ ഭരണകക്ഷിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ മറുപടി പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. അതിനേക്കാള്‍ ഉപരി മന്ത്രിസഭയില്‍ നിന്ന് വനിതാ മന്ത്രിമാര്‍ എങ്ങനെ വിഷയത്തിനോട് പ്രതികരിക്കുന്നു എന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ ഇതൊക്കെ വെറും സംസാരത്തില്‍ മാത്രമാണുള്ളത്. സ്വന്തം പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന കശ്മീരില്‍ നടന്ന ക്രൂരകൃത്യം തങ്ങളെയൊന്നും ബാധിച്ചിട്ടേയില്ലെന്നാണ് മോദി മന്ത്രിസഭയിലെ വനിതാ മന്ത്രിമാര്‍ പറയുന്നത്.

ലോകത്ത് എന്തൊക്കെ സംഭവം നടന്നാലും അതിലൊക്കെ പ്രതികരിക്കുന്ന സ്മൃതി ഇറാനി, സുഷമ സ്വരാജ്, എന്നിവര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്ന കാര്യം തന്നെ ഞെട്ടിക്കുന്നതാണ്. വളരേയേറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് മേനകാ ഗാന്ധി എന്തെങ്കിലുമൊക്കെ പറഞ്ഞത്. എന്തായാലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന മേനകയുടെ വാക്കുകള്‍ ആശ്വാസം നല്‍കുന്നത്. പക്ഷേ അപ്പോഴും മുന്‍നിരയില്‍ നില്‍ക്കുന്ന സ്മൃതിയുടെയും സുഷമയുടെയും മൗനം ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

മോദിക്ക് മിണ്ടാട്ടമില്ല

മോദിക്ക് മിണ്ടാട്ടമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി അധിക വിഷയങ്ങളിലൊന്നും സാധാരണ മിണ്ടാറില്ല. ഇനി മിണ്ടിയാല്‍ തന്നെ അത് കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ വേണ്ടി മാത്രമാണ്. കോണ്‍ഗ്രസ് അത് തകര്‍ത്തു, ഇത് തകര്‍ത്തു, രാജ്യം കുളമാക്കി എന്നൊക്കെയായിരിക്കും അദ്ദേഹത്തിന്റെ സംസാരങ്ങളിലുണ്ടാകുക. കഴിഞ്ഞ ദിവസം പ്രതിരോധ ആസ്ഥാനത്ത് എത്തിയതും കോണ്‍ഗ്രസ് പ്രതിരോധ മേഖല തകര്‍ത്തു എന്നാണ് അദ്ദേഹം പറഞ്ഞത്. സത്യം പറഞ്ഞാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് ഈ സംഭവങ്ങള്‍. കത്വ സംഭവത്തില്‍ ഇനിയും മൗനം തുടര്‍ന്നാല്‍ അത് അദ്ദേഹത്തിന് തന്നെ വലിയ തിരിച്ചടിയാകും. രാഷ്ട്രീയ പ്രശ്‌നം പോലെ ഇതിനെ കാണരുതെന്ന് പ്രധാനമന്ത്രി ഇനിയും പഠിക്കേണ്ടതുണ്ട്. ഒരു പ്രദേശത്ത് നിന്ന് മുസ്ലീങ്ങളെ ഓടിക്കാന്‍ വേണ്ടി ഹിന്ദുക്കള്‍ ചെയ്ത പ്രവര്‍ത്തിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ അപലപിക്കുക, ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെടുക എന്നിവ അദ്ദേഹം ന്യായമായും ചെയ്യേണ്ടതാണ്. അതിന് പുറമേ അന്വേഷണത്തില്‍ കശ്മീര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുക ബിജെപി നേതാക്കളോട് വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറയുക തുടങ്ങിയവയും അദ്ദേഹത്തിന് ചെയ്യാവുന്നതാണ്.

വനിതാ മന്ത്രിമാരും മിണ്ടുന്നില്ല

വനിതാ മന്ത്രിമാരും മിണ്ടുന്നില്ല

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ വാചകങ്ങളിലൊന്നാണ് എക ഭാരതം ശ്രേഷ്ഠ ഭാരതം എന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രേഷ്ഠ ഭാരതം എന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പക്ഷേ സര്‍ക്കാര്‍ നേരിടുന്ന പ്രധാന ചോദ്യം എന്തുകൊണ്ട് വനിതാ മന്ത്രിമാര്‍ കേസില്‍ മൗനം തുടരുന്നു എന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന സ്മൃതി ഇറാനിക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബിജെപിയുടെ വനിതാ മന്ത്രിമാരുടെ പെര്‍ഫോമന്‍സില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇത് പൊതു പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ പ്രശ്‌നങ്ങളില്‍ നിന്ന് ഇവര്‍ ഓടിയൊളിക്കുന്നത് കൊണ്ടാണെന്ന് ആരോപണമുണ്ട്. അതേസമയം സ്ത്രീകളുടെ സംരക്ഷരെന്ന പേരാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. നേരത്തെ നിര്‍ഭയ കേസില്‍ വലിയ രീതിയിലുള്ള ഇടപെടലാണ് പാര്‍ട്ടി നടത്തിയത്. എന്നാല്‍ സ്വന്തം ഭരണത്തില്‍ ഇതെല്ലാം മറക്കുകയാണ് വനിതാ മന്ത്രിമാര്‍ എന്നാണ് ആരോപണം.

രാവണ്‍രാജ്

രാവണ്‍രാജ്

കത്വയിലെ ക്രൂരമായ സംഭവം മാത്രമല്ല ഉന്നാവോയിലെ കൂട്ടബലാത്സംഗ വിഷയത്തിലും ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സ്മൃതി ഇറാനി തയ്യാറായില്ല. അതേസമയം ബിജെപി പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ സംഘടിപ്പിച്ച നിരാഹാര സമരത്തിന്റെ ഭാഗമാവാന്‍ സ്മൃതി ഇറാനി എത്തുകയും ചെയ്തിരുന്നു. അതേസമയം കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭരണം രാവണ്‍രാജ് ആണെന്ന് ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലാണ് പ്രധാനമന്ത്രി നിരാഹാര നടത്തേണ്ടതെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിയായയ അനുപ്രിയ പട്ടേല്‍ സംഭവത്തെ ലഘൂകരിച്ച് കാണാനാണ് ശ്രമിച്ചത്. പീഡനങ്ങള്‍ എല്ലായിടത്തും നടക്കുന്നുണ്ട്. ഓരോ കേസിന് പിന്നിലും ഓരോ കഥകളുണ്ടാകും. അതുകൊണ്ട് വിലയിരുത്തിയ ശേഷം മാത്രമേ കുറ്റവാളികളെ ശിക്ഷാന്‍ സാധിക്കുകയുള്ളൂവെന്നും അനുപ്രിയ പറഞ്ഞു.

വര്‍ഗീയ പരാമര്‍ശം വേണ്ട

വര്‍ഗീയ പരാമര്‍ശം വേണ്ട

കത്വയില്‍ പെണ്‍കുട്ടിയെ കൊന്നത് ഹിന്ദുക്കളാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ വേണ്ടെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി പറഞ്ഞു. പല അഭിപ്രായങ്ങളും കശ്മീരിലെ സംഭവത്തില്‍ പുറത്തുവരുന്നുണ്ട്. ഇത് വഴി ആളുകള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും ഉമാ ഭാരതി വ്യക്തമാക്കി. വളരെ ക്രൂരമായ കൊലപാതകമാണിത്. അപലപിക്കേണ്ട സംഗതി തന്നെയാണ്. എന്നാല്‍ ആരും വൈകാരികമായി പെരുമാറരുത്. നിയമം കൈയ്യിലെടുക്കുകയും ചെയ്യരുതെന്നും ഉമാ ഭാരതി പറഞ്ഞു. അതേസമയം മറ്റൊരു കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയും കത്വയിലെ കൊലപാതകത്തെ അപലപിച്ചു. ബാലികയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സിബിഐ കേസ് അന്വേഷിച്ച് ബാലികയ്ക്ക് നീതി ലഭ്യമാക്കുമെന്നും മേനകാ ഗാന്ദി പറഞ്ഞു. ക്രൂരമായ കൊലപാതകം നടന്നിട്ടും മോദിയുമായി അടുപ്പമുള്ള മന്ത്രിമാര്‍ എന്തുകൊണ്ട് അപലപിച്ചില്ല എന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസും ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

ബിജെപി മന്ത്രിമാര്‍ക്കെതിരെ നടപടി

ബിജെപി മന്ത്രിമാര്‍ക്കെതിരെ നടപടി

പ്രതിപക്ഷ കക്ഷികള്‍ എന്തൊക്കെ പറഞ്ഞാലും നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. പ്രതിപക്ഷത്തിന് നിയമത്തിനെയും പാര്‍ലമെന്റിനെയും യാതൊരു വിലയുമില്ലെന്ന് മീനാക്ഷി ലേഖി വ്യക്തമാക്കി. എന്നാല്‍ കശ്മീരില്‍ ബിജെപി മന്ത്രിമാര്‍ കുരുക്കിലാവുമെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഘാതകരെ വിട്ടുകിട്ടാന്‍ വേണ്ടി ഹിന്ദു ഏകതാ മഞ്ചിനെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ സമ്മര്‍ദം ശക്തമായെന്നാണ് സൂചന. എന്നാല്‍ ഈ മന്ത്രിമാരെ മെഹബൂബ പിന്തുണച്ചെന്നാണ് സൂചന. ഇവര്‍ റാലിയില്‍ അബദ്ധത്തില്‍പ്പെട്ടു പോയതാണ് എന്നാണ് മെഹബൂബ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗമായ രണ്ട് മന്ത്രിമാര്‍ എങ്ങനെയാണ് പ്രതികളെ പിന്തുണയ്ക്കുകയെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം മെഹബൂബ പിന്തുണച്ചെങ്കിലും ഇവര്‍ക്കെതിരെ ജനരോഷം ശക്തമാണ്.

ബലാത്സംഗം; ഇങ്ങനെയാണോ ഇന്ത്യ അറിയപ്പെടേണ്ടത്; മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ലെന്ന് സാനിയ

മോദിയുടെ മൗനം രാജ്യത്തോടുള്ള വെല്ലുവിളി! കത്വ പെൺകുട്ടിക്ക് നീതി തേടി നേതാക്കൾ

ശ്രീജിത്തിന് ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്ക്! രക്തം കട്ടപിടിച്ചു.. മൂന്നാം മുറ?

English summary
Modis women ministers mum on Kathua, Unnao rapes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more