അകന്‍ഷ... മറ്റൊരു പെണ്‍കുട്ടിയുമായുള്ള ഷമിയുടെ ചാറ്റ് പുറത്തുവിട്ട് ഹസിന്‍.... ഷമിക്ക് തിരിച്ചടി!!
ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ വരിഞ്ഞു മുറുക്കുന്ന ആരോപണങ്ങള്‍ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളായി. പീഡനവും മാച്ച് ഫിക്സിങ്ങും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഹസിന്‍ ആരോപിച്ചത്. ഹസിന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കൊല്‍ക്കത്ത പോലീസും ബിസിസിഐയും ഷമിക്കെതിരെ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
പാക്കിസ്ഥാന്‍ യുവതി അലിഷ്ബയുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് നടത്തിയെന്നും അലിഷ്ബയുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും ഹസിന്‍ പറഞ്ഞിരുന്നു. ഇരുവരും ദുബായില്‍ വെച്ച് കണ്ടിരുന്നെന്നും ഒരുമിച്ച് ഒരു മുറിയില്‍ താസിച്ചിരുന്നെന്നുമായിരുന്നു ഹസിന്‍ ഉന്നയിച്ചത്. എന്നാല്‍ ഷമിയുടെ ആരാധിക മാത്രമാണ് താന്‍ എന്നായിരുന്നു അലിഷ്ബയുടെ പ്രതികരണം. മാച്ച് ഫിക്സിങ്ങ് ആരോപണവും അലിഷ്ബ തള്ളിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പെണ്‍കുട്ടിയോട് ഷമി നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഹസിന്‍.

പുതിയ വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടു
വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വീണ്ടും ഷമിക്കെതിരെ വാട്സ് ആപ്പ് ചാറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഹസിന്‍ ജഹാന്‍ . ഷമിക്കെതിരെ വിവാദമുന്നയിച്ച ആദ്യ നാളുകളില്‍ ഷമിക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സോഷ്യല്‍ മീഡിയ ചാറ്റുകളായിരുന്നു ഹസിന്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഹസിന്‍ പുറത്തുവിട്ട ചാറ്റ് വ്യാജമാണെന്നായിരുന്നു വാര്‍ത്ത. ഹസിന്‍ പുറത്തുവിട്ട ചാറ്റില്‍ പറയുന്ന സമയങ്ങളില്‍ ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പങ്കെടുത്ത് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നെന്നും വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ അതില്‍ പിന്നീട് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
ഇതിന് പിന്നാലെയാണ് അകന്‍ഷ എന്ന പെണ്‍കുട്ടിയുമായി ഷമിക്കുള്ള ബന്ധം തെളിയിക്കുന്ന ചാറ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഹസിന്‍ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്. നേരത്തേ തന്‍റെ സോഷ്യല്‍ മീഡിയ പാസ്വേര്‍ഡുകള്‍ ഹസിന് അറിയാമെന്നും അതുപയോഗിച്ച് ഹസിന്‍ ചാറ്റുകള്‍ ഉണ്ടാക്കുകയാണ് എന്നുമായിരുന്നു ഷമി പറഞ്ഞത്. ഈ ചാറ്റുകളില്‍ ഷമി ഇതതുവരെ പ്രതികരിച്ചിട്ടില്ല.

മമത ബാനര്‍ജി ഹസിനെ കാണും
അതിനിടെ ഷമിയുമായുള്ള പോരാട്ടത്തില്‍ സഹായമര്‍ഭ്യര്‍ത്ഥിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഹസിന്‍ സമീപിച്ചിരുന്നു.തന്നെ കാണാന്‍ തയ്യാറാവണമെന്നും തന്‍റെ വിഷമം കേള്‍ക്കണമെന്നുമായിരുന്നു മമതയോടുള്ള ഹസിന്‍റെ അഭ്യാര്‍ത്ഥന. ഫോണ്‍ മുഖേന വിളിച്ച് കാണാന്‍ സമയം അനുവദിക്കണമെന്നും ഹസിന്‍ അപേക്ഷിച്ചിരുന്നു.
ഇതിനിടെ ഷമിക്കെതിരെ പുതിയ ചാറ്റുകള്‍ പുറത്തുവിട്ടതിന് പിന്നാല ഹസിനെ കാണാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം വക്കീലോ മറ്റ് കുടുംബാംഗങ്ങളോ ഹസിനൊപ്പം പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 23 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. ഇതിനിടെ ഹസിന്‍റെ മാച്ച് ഫിക്സ് അടക്കമുള്ള ആരോപണങ്ങള്‍ തള്ളി ലണ്ടന്‍ വ്യവസായ് മുഹമ്മദ് ഭായ് രംഗത്തെത്തി.

ആരാണ് അലിഷ്ബ.. ഹസിന് മാനസിക തകരാര്‍
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഭായ് എന്ന ബിസിനസ് മാന്‍ ആണ് അലിഷ്ബ വഴി ഷമിക്ക് മാച്ച് ഫിക്സിങ്ങിന് പണം നല്‍കിയിരുന്നതെന്നായിരുന്നു ഹസിന്‍ ആരോപിച്ചത്. തന്നെ ചതിച്ചത് പോലെ രാജ്യത്തെ ചതിക്കാന്‍ ലണ്ടന്‍ വ്യവസായിയെ ഷമി കൂട്ടുപിടിച്ചു എന്നായിരുന്നു ഹസിന്‍ പറഞ്ഞത്. എന്നാല്‍ ഹസാനെ തള്ളി മുഹമ്മദ് ഭായ് രംഗത്തെത്തി. ആരാണ് ഈ അലിഷ്ബ എന്ന് തനിക്ക് അറിയില്ല. ലണ്ടനില്‍ ബിസിനസ് നടത്തുന്ന ഒരു ഇന്ത്യക്കാരനാണ് ഞാന്‍.എങ്ങനെയാണ് ഒരു ഇന്ത്യക്കാരന് തന്‍റെ രാജ്യത്തെ വഞ്ചിക്കാന്‍ ആവുക. ഹസിന്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നതെന്ന് വ്യക്തമല്ല. അലിഷ്ബയെ കുറിച്ച് താന്‍ കേള്‍ക്കുന്നത് തന്നെ മാധ്യമങ്ങളിലൂടെയാണെന്നും മുഹമ്മദ് ഭായ് പ്രതികരിച്ചു. അതേസമയം ദുബൈയില്‍ ഹോട്ടലില്‍ വെച്ചാണ് അലിഷ്ബയെ കണ്ട് പണം സ്വീകരിച്ച് മാച്ച് ഫിക്സിങ്ങ് നടത്തിയതെന്ന് ഹസിന്‍ ആരോപിച്ചത്. അതേസമയം ദുബൈയില്‍ ഷമി താമസിച്ചിട്ടുണ്ടെന്ന് കൊല്‍ക്കത്ത പോലീസും ബിസിസിഐയും വ്യക്തമാക്കിട്ടുണ്ട്.












Click it and Unblock the Notifications