Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ വിളിച്ചു ഫോണെടുത്തില്ലെന്ന് ഷമി, ഇപ്പോഴുള്ളത് തെറ്റിദ്ധാരണ ആരോപണം തെളിഞ്ഞാല്‍ മാപ്പുപറയും!

ഭാര്യക്ക് തന്നെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണെന്ന് ഷമി പറഞ്ഞു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷമി അവിഹിത ബന്ധമുണ്ടെന്നും തനിക്ക് ഗാര്‍ഹിക പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാസിന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന്് ഈ വിഷയത്തില്‍ ഷമി പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു

ഇപ്പോഴിതാ ഭാര്യയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമി. ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഭാര്യയോട് മാപ്പുപറയുമെന്നാണ് ഷമി പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാല്‍ ഷമിയുടെ വാക്കുകള്‍ നിര്‍ണായകമായിരിക്കുകയാണ്.

തെറ്റിദ്ധാരണ

തെറ്റിദ്ധാരണ

ഭാര്യക്ക് തന്നെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണെന്ന് ഷമി പറഞ്ഞു. തനിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമില്ല. അതേസമയം ഈ ആരോപണങ്ങളൊക്കെ തെളിയിക്കപ്പെട്ടാല്‍ ഭാര്യയോട് മാപ്പുപറയാനും തയ്യാറാണെന്ന് ഷമി പറഞ്ഞു. ഗാര്‍ഹിക പീഡനമൊന്നും താന്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോണില്‍ വിളിച്ചിരുന്നു

ഫോണില്‍ വിളിച്ചിരുന്നു

സംഭവം വിവാദമായതോടെ താന്‍ ഭാര്യയെ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ഫോണെടുത്തില്ല. വിവാദ വിഷയം തെളിയിക്കപ്പെട്ടാല്‍ എന്റെ ആരാധകരോടും മാപ്പുപറയാന്‍ തയ്യാറാണ്. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത് ഭാര്യയാണെന്നും ഷമി പറഞ്ഞു.

ഭാര്യാപിതാവ്

ഭാര്യാപിതാവ്

ഗുരുതരമായ ആരോപണങ്ങള്‍ വന്നതോടെ താന്‍ ഭാര്യാപിതാവിനെ വിളിച്ചിരുന്നതായി ഷമി പറയുന്നു. പക്ഷേ അദ്ദേഹം വളരെ സൗമ്യതയോടെയാണ് തന്നോട് സംസാരിച്ചത്. ആരോപണങ്ങളെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ഭാര്യ ആരോപണം പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്നും ഷമി പറഞ്ഞു.

വിവാഹമോചനം

വിവാഹമോചനം

ഷമി തന്നെ വിവാഹമോചനത്തിനായി നിര്‍ബന്ധിക്കുന്നുവെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അത് കിട്ടാതായപ്പോള്‍ തന്നെ ക്രൂരമായി ദ്രോഹിക്കുകയാണ് ഷമിയെന്ന് ഹസിന്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മിണ്ടാതിരിക്കുകയായിരുന്നു. ഇപ്പോള്‍ സഹിക്കാനാവാതെയാണ് ഇത് ചെയ്തതെന്നും അവര്‍ പറഞ്ഞു.

വിദേശ വനിതകള്‍

വിദേശ വനിതകള്‍

ഷമിക്ക് വിദേശത്തുള്ള യുവതികളുമായിട്ട് അടുപ്പമുണ്ടെന്ന് ഭാര്യ ആരോപിക്കുന്നു. പാകിസ്താനിലെയും ദുബായിലെയും യുവതികളാണ് ഇതില്‍ അധികവും. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഹസിന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് എബിപി ന്യൂസിനോടും ഇക്കാര്യം ആവര്‍ത്തിച്ചു.

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനം

ഷമിയും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കാറുണ്ടെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. ഷമിയുടെ സഹോദരനും മാതാവും ചേര്‍ന്നാണ് മര്‍ദിക്കാറുള്ളത് ഇവര്‍ തന്നെ കൊലപ്പെടുത്താന്‍ വരെ ശ്രമിച്ചിരുന്നുവെന്നും ഹസിന്‍ പറയുന്നു. ഇത് അവസാനിക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി.

അവിഹിത ബന്ധം

അവിഹിത ബന്ധം

ഷമിയുടെ കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടിരുന്നുവെന്ന് ഇവര്‍ പറയുന്നു. സ്ത്രീകളുമായി രഹസ്യ ചാറ്റ് നടത്താറുണ്ടെന്നും ഹാസിന്‍ പറയുന്നു. പലതും അശ്ലീല ചാറ്റുകളാണ്. കുല്‍ദീപ് എന്നയാളാണ് ഷമിക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഷമി ദുബായിലേക്കാണ് പോയതെന്നും ഇവര്‍ ആരോപിക്കുന്നു.

ബിസിസിഐ നടപടി

ബിസിസിഐ നടപടി

ഷമിക്കെതിരെ ബിസിസിഐ നടപടി തുടങ്ങിയിട്ടുണ്ട്. വാര്‍ഷിക കരാറില്‍ ഷമിയുടെ തുക ഉയര്‍ത്തിയിട്ടില്ല. ആരോപണം ഗുരുതരമായതിനാലാണ് ഷമിയെ മാറ്റിനിര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ഈ ആരോപണം ഇല്ലെങ്കില്‍ എപ്ലസ് കാറ്റഗറിയിലേക്ക് ഉയരേണ്ടതായിരുന്നു ഷമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+