കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ കൂട്ടബലാത്സംഗം: ബാലികയുടെ പേരില്‍ പണപിരിവ്.... കൈയ്യിട്ട് വാരല്‍!! ഒന്നും ലഭിക്കാതെ കുടുംബം!!

കത്വ ബാലികയുടെ പേരില്‍ പണപിരിവ്

Google Oneindia Malayalam News

ജമ്മു: കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബാലികയുടെ പേരില്‍ പലരും പണം പിരിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് കുട്ടിയുടെ കുട്ടിയുടെ കുടുംബത്തിലേക്ക് എത്തുന്നില്ലെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം ഈ സംഭവം പുറത്ത് വന്നതോടെ വമ്പന്‍ പ്രതിഷേധമാണ് നടക്കുന്നത്. കത്വ ബാലികയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിന്റെ സംഭാഷണങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരും കുരുക്കിലായിട്ടുണ്ട്. ഇത്ര വലിയ തട്ടിപ്പുകള്‍ നടന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്തെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. കത്വയില്‍ ബാലികയുടെ മരണത്തെ തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും പ്രതികരിച്ചിട്ടില്ല.

ഓഡിയോ ക്ലിപ്

ഓഡിയോ ക്ലിപ്

കത്വ പെണ്‍കുട്ടിയുടെ പേരില്‍ വ്യാപകമായി പണം പിരിക്കുന്നെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ടു പേര്‍ ചേര്‍ന്ന് അനധികൃതമായി പണം പിരിച്ചതിന്റെയും ഇത് വീതം വെക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നത് ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഓഡിയോ ക്ലിപ് അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കശ്മീരില്‍ പല സ്ഥലത്തും ഇത്തരം പിരിവുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

കുടുംബത്തിന് ലഭിച്ചില്ല

കുടുംബത്തിന് ലഭിച്ചില്ല

ബാലികയുടെ കുടുംബത്തിന് ഒരു രൂപ പോലും ഇതുവരെ പിരിച്ചെടുത്തവര്‍ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബം കടുത്ത ദുരിതത്തിലാണ്. എന്നിട്ടും ഇവരെ ആരും സഹായിക്കുന്നില്ല. അതേസമയം കത്വ സംഭവത്തിന്റെ പേരില്‍ ഇവര്‍ പിരിച്ചെടുത്തത് വമ്പന്‍ തുകയാണ്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ പിരിവ് നടത്തുന്നതിനേക്കാള്‍ അധികമാണ്. പിരിവ് നടത്തിയവര്‍ പണത്തിന്റെ പേരില്‍ തര്‍ക്കം ആരംഭിച്ചെന്നാണ് ഓഡി ക്ലിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. കൂടുതല്‍ തുക തങ്ങള്‍ക്ക് ലഭിക്കണമെന്ന് പരസ്പരം ആവശ്യപ്പെട്ടിട്ടുണ്ട്. പിരിവ് നടത്തിയവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളും....

രാഷ്ട്രീയ പാര്‍ട്ടികളും....

പിരിവ് നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍പന്തിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാര്‍ അസോസിയേഷന്‍ പോലുള്ളവര്‍ ഇതിന് പിന്തുണയും നല്‍കുന്നുണ്ട്. പാര്‍ട്ടികള്‍ ഇവര്‍ക്കാണെന്ന് പറഞ്ഞ് പരസ്യമായിട്ടാണ് പിരിവ് നടത്തുന്നത്. ഇത് സര്‍ക്കാരിന് അറിയാം. എന്നാല്‍ കണ്ണടയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് വെറും വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഇത്തരം ഹീനകൃത്യങ്ങള്‍ ആരും നടത്തുന്നില്ലെന്നും ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് പറഞ്ഞു. കത്വയിലെ ബലാത്സംഗത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുന്നുണ്ട്. ഹിന്ദുക്കളാണ് ബലാത്സംഗം ചെയ്തതെന്ന രീതിയിലാണ് അവര്‍ പ്രചാരണം നടത്തുന്നത്. ബലാത്സംഗത്തിന് ജാതിയും മതവുമില്ലെന്നും നിര്‍മല്‍ സിംഗ് പറഞ്ഞു.

സര്‍ക്കാരിന് പങ്ക്

സര്‍ക്കാരിന് പങ്ക്

കത്വയില്‍ പണപ്പിരിവ് നടത്തുന്നതിലും അതില്‍ കൈയ്യിട്ട് വാരുന്നതിലും സര്‍ക്കാരിനും പങ്കുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ ഭാഗമായ ബിജെപി നേതാക്കളാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് സൂചന. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തയ്യാറായിട്ടില്ല. എന്നാല്‍ ഈ കുടുംബത്തെ സഹായിക്കുമെന്നും കേസില്‍ നിയമസഹായം നല്‍കുമെന്നും മെഹബൂബ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഈ കുടുംബത്തിന് സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഹിന്ദുക്കളെ പേടിച്ച് ഈ കുടുംബം കാര്‍ഗിലിലേക്ക് നാട്ടുവിട്ടിരിക്കുകയാണ്. ഇത് അറിഞ്ഞ മട്ടിലല്ല സര്‍ക്കാര്‍ പെരുമാറുന്നത്. ഈ പ്രദേശത്ത് നിന്ന് മുസ്ലീം കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതിലും സര്‍ക്കാരിന് നടപടിയെടുക്കാന്‍ സാധിച്ചിട്ടില്ല.

ബാര്‍ കൗണ്‍സില്‍

ബാര്‍ കൗണ്‍സില്‍

കത്വയിലെ ബലാത്സംഗ പ്രതികളെ തുടക്കം മുതല്‍ തന്നെ പിന്തുണയ്ക്കുകയായിരുന്നു കശ്മീരിലെ ബാര്‍ അസോസിയേഷന്‍. ഇതിനെതിരെ രാജ്യത്ത് ഉടനീളം വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ അഖിലേന്ത്യാ ബാര്‍ കൗണ്‍സില്‍ ജമ്മുവിലെത്തിയിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇവിടെയെത്തിയത്. സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കേണ്ടെന്ന് ബാര്‍ അസോസിയേഷന്റെ നിലപാട്. അതേസമയം കശ്മീരില്‍ റോഹിംഗ്യകളും ബംഗ്ലാദേശികളും വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം നടത്തിയതെന്ന് കശ്മീര്‍ ബാര്‍ കൗണ്‍സില്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്നതില്‍ നിന്ന് ക്രൈംബ്രാഞ്ചിന് തടയില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കൊലയാളികളെ സംരക്ഷിക്കാനും വിഷയം ഹിന്ദുക്കളുടേതാക്കി മാറ്റാനുമുള്ള ബാര്‍ അസോസിയേഷന്‍ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമായതാണ് നിലപാട് മാറ്റാന്‍ കാരണം.

കത്വാ- ഉന്നാവോ പ്രതിഷേധ മാര്‍ച്ചിനിടെ ലൈംഗിക അതിക്രമം!! പരാതി വനിതാ കോൺ‍ഗ്രസ് പ്രവർത്തകരുടേത്കത്വാ- ഉന്നാവോ പ്രതിഷേധ മാര്‍ച്ചിനിടെ ലൈംഗിക അതിക്രമം!! പരാതി വനിതാ കോൺ‍ഗ്രസ് പ്രവർത്തകരുടേത്

അറ്റകൈ പ്രയോഗിച്ച് പ്രതിപക്ഷം.. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്അറ്റകൈ പ്രയോഗിച്ച് പ്രതിപക്ഷം.. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്

നരോദപാട്യ കലാപം: മായ കോട്‌നാനിക്ക് ആശ്വാസം.. ജീവപര്യന്തം റദ്ദാക്കി.. ബാബു ബജ്‌റംഗി കുറ്റക്കാരന്‍!!നരോദപാട്യ കലാപം: മായ കോട്‌നാനിക്ക് ആശ്വാസം.. ജീവപര്യന്തം റദ്ദാക്കി.. ബാബു ബജ്‌റംഗി കുറ്റക്കാരന്‍!!

English summary
Money Collected for Kathua Rape Victims Family Never Reached Them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X