മോണിക്ക ഖുര്‍ദെ കൊലപാതകം: വീട്ടുകാരെ അറിയിക്കരുതെന്ന് പ്രതിയുടെ അപേക്ഷ
ബെംഗളൂരു: മോണിക്ക ഖുര്‍ദെയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി രാജ്കുമാര്‍ സിങ്(21) പോലീസിനോട് പ്രത്യേക ആവശ്യം അറിയിച്ചു, തന്റെ കുറ്റകൃത്യത്തെക്കുറിച്ച് പഞ്ചാബിലുള്ള വീട്ടുകാരോട് അറിയിക്കരുത് എന്നായിരുന്നു ആവശ്യം.
എന്ത് നടപടി നേരിടാനും തയ്യാറാണെന്നും പക്ഷെ വീട്ടുക്കാരോട് ഇതിനെപ്പറ്റി ഒന്നും അറിയിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും രാജ്കുമാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ജോലി തേടി രാജ്കുമാര്‍ ഗോവയില്‍ എത്തിയത്. കൊല്ലപ്പെട്ട മോണിക്ക താമസിച്ചിരുന്ന ഫഌറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാള്‍.

മോണിക്കയുടെ കുട മോഷ്ടിച്ച സംഭവത്തില്‍ ഫഌറ്റി ജോലി നഷ്ടപ്പെട്ടു. ഒക്ടോബര്‍ ആറിനാണ് മോണിക്കയെ രാജ്കുമാര്‍ പീഡനത്തിന് ഇരയാക്കി കൊന്നത്. എടിഎം കാര്‍ഡും ഫോണും മോഷ്ടിച്ച് ഒളിവില്‍ പോയ രാജ്കുമാറിനെ ബെംഗളൂരുവില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മോണിക്കയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നും കൊലപാതകത്തിന് തൊട്ടുമുമ്പായി ലൈംഗികമായി പീഡിപ്പിച്ചു എന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോണിക്കയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ മോണിക്ക ശബ്ദമുണ്ടാക്കിയപ്പോള്‍ തടയാനായി വായ മൂടി പിടിച്ചപ്പോഴാണ് ബോധരഹിതയായി വീണത്. പിന്നീടാണ് മരണവിവരം അറിഞ്ഞത്.












Click it and Unblock the Notifications