കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് അടുത്ത പണി വരുന്നു; പഴയ സഖ്യകക്ഷിയുടെ നീക്കം!! ഒന്നിനുപിറകെ ഒന്നായി ആക്രമണം

  • By Ashif
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറയുന്നതെല്ലാം സത്യമല്ലേ? കൈയ്യടി നേടാന്‍ വേണ്ടി ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ടോ.... പ്രതിപക്ഷ കക്ഷികള്‍ എപ്പോഴും ഉന്നയിക്കുന്ന ചില ആരോപണങ്ങളാണിത്. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മാത്രമാണ് ഇതിനെ കാണുന്നതെങ്കിലും കളിമാറുകയാണ്. മോദിക്കെതിരെ സഭയില്‍ പുതിയ നോട്ടീസ് കൊടുക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. മോദി പാര്‍ലമെന്റില്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് ആക്ഷേപം. നേരത്തെ എന്‍ഡിഎയില്‍ ഉണ്ടായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയാണ് മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരുന്നത്. അതിനുള്ള കാരണവും അവര്‍ തുറന്നുപറഞ്ഞു...

ഖത്തറില്‍ നിന്ന് ദുഃഖ വാര്‍ത്ത; പ്രവാസികള്‍ തീരാദുരിതത്തില്‍, ഭക്ഷണില്ല, വൈദ്യുതിയില്ല, അറസ്റ്റ് ഭയംഖത്തറില്‍ നിന്ന് ദുഃഖ വാര്‍ത്ത; പ്രവാസികള്‍ തീരാദുരിതത്തില്‍, ഭക്ഷണില്ല, വൈദ്യുതിയില്ല, അറസ്റ്റ് ഭയം

അവിശ്വാസ പ്രമേയത്തിന് പിന്നാലെ

അവിശ്വാസ പ്രമേയത്തിന് പിന്നാലെ

കേന്ദ്രസര്‍ക്കാരിനെതിരെ കഴിഞ്ഞാഴ്ച സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ടിഡിപി ആയിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് ടിഡിപിയെ പ്രകോപിപ്പിക്കുന്നത്. നേരത്തെ എന്‍ഡിഎയിലുണ്ടായിരുന്ന ടിഡിപി സഖ്യംവിടാനും കാരണം അതുതന്നെ.

മോദിയുടെ പ്രസംഗം

മോദിയുടെ പ്രസംഗം

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. രാഹുല്‍ പ്രസംഗിച്ച് കൈയ്യടി നേടിയതും ഈ ചര്‍ച്ചയ്ക്കിടെയാണ്. അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗിച്ചു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയായിരുന്നു മോദിയുടെ പ്രസംഗം.

ടിഡിപി നേതാക്കള്‍ പറയുന്നത്

ടിഡിപി നേതാക്കള്‍ പറയുന്നത്

പ്രസംഗത്തിനിടെ മോദി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ടിഡിപി നേതാക്കള്‍ പറയുന്നത്. അതുകൊണ്ടുതന്നെ മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ് ടിഡിപി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇക്കാര്യം പാര്‍ട്ടി എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

സഭയില്‍ പറഞ്ഞത് കള്ളം

സഭയില്‍ പറഞ്ഞത് കള്ളം

പ്രധാനമന്ത്രി സഭയില്‍ കള്ളമാണ് പറഞ്ഞതെന്ന് ടിഡിപി പറയുന്നു. 14ാം ധനകാര്യ കമ്മീഷന്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാന്‍ സാധ്യമല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മോദി പ്രസംഗിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് ടിഡിപി ആരോപിക്കുന്നു. അടുത്ത ദിവസം അവര്‍ മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കും.

കോണ്‍ഗ്രസിന്റെ വക വേറെ

കോണ്‍ഗ്രസിന്റെ വക വേറെ

പ്രധാനമന്ത്രി മാത്രമല്ല, മന്ത്രി പീയുഷ് ഗോയലും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതുകൊണ്ട് ഇരുവരും പ്രസ്താവന തിരുത്തണമെന്നാണ് ടിഡിപിയുടെ ആവശ്യം. അതേസമയം, കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്.

അന്നും കളവ് പറഞ്ഞു

അന്നും കളവ് പറഞ്ഞു

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സഭയില്‍ നടത്തിയ പ്രതികരണമാണ് മോദിക്കും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. റാഫേല്‍ ഇടപാടിന്റെ വാണിജ്യ മൂലം സംബന്ധിച്ച് സഭയില്‍ കള്ളം പറഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ദേശതാല്‍പ്പര്യത്തിന് വിരുദ്ധം

ദേശതാല്‍പ്പര്യത്തിന് വിരുദ്ധം

റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുമ്പോഴുള്ള വില ദേശതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നാണ് മോദി പ്രസംഗിച്ചത്. അവകാശ ലംഘന നോട്ടീസ് സഭയിലെ ഏതംഗങ്ങള്‍ക്കും നല്‍കാം. അവകാശം ലഘിച്ചുവെന്ന് തോന്നുന്ന വിഷയത്തിലാണ് ഇത്തരം നോട്ടീസുകള്‍ കൊണ്ടുവരിക. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ശിക്ഷ നല്‍കുന്നത് സഭാ നിയമങ്ങള്‍ പ്രകാരമായിരിക്കും.

English summary
Monsoon Session; TDP Moves Privilege Motion Against PM Modi for 'Lying' on Andhra Special Status in House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X