കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ സര്‍ക്കാറുകളെ അട്ടിമറിക്കുക എന്നത് കോണ്‍ഗ്രസിന്റെ മുന്‍കാല ശീലമെന്ന് രാജ്‌നാഥ് സിങ്

Google Oneindia Malayalam News

ദില്ലി: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു മുന്‍ യുപിഎ സര്‍കാരിന്റെ നയമെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയ പ്രതിസന്ധികളെ സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിസന്ധികളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പറഞ്ഞ അദ്ദേഹം അരുണാചല്‍ പ്രദേശിലെ സര്‍ക്കാറിനെ എന്‍ഡിഎ സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന പരാമര്‍ശത്തിലൂടെ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും കൂട്ടി ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന നയം ആരെങ്കിലും പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.

Rajnath Singh

സ്വയം തകരുന്ന കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുകയാണെന്ന് രാജ്‌നാഥ് സിങ് വിമര്‍ശിച്ചു. അതേസമയം രാജ്‌നാഥ് സിങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനരവരോധിച്ചതിലൂടെ ബിജെപിക്ക് തക്കതായ മറുപടിയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നതെന്നും ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇറങ്ങിപോകുന്നതിന് മുമ്പ് മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചു. അതിനിടെ സിറ്റിസണ്‍ ആക്ട് ഭേദഗതി ബില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും നീറ്റ് ബില്‍ മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറും സഭയില്‍ അവതരിപ്പിച്ചു.

English summary
Furious Congress leaders walked out of the Lok Sabha Tuesday after Union Home Minister jibed that the UPA had an old habit of destabilising state governments.Singh was speaking on the recent political crisis in Arunachal Pradesh and Uttarakhand. Congress leader Mallikarjun Kharge and Home Minister Rajnath Singh on Monday locked horns over the political developments in Arunachal Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X