കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം പോലും കരുതിയില്ല, സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തി, പൂര്‍ണ വിശ്വാസം

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അനുവദിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ തീരുമാനിച്ചത് ഏവരെയും ആശ്ചര്യപ്പെടുത്തി. സാധാരണ ഇത്തരം പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിക്കുക. ഇവിടെ മറിച്ചാണ് തീരുമാനിച്ചത്. വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്ന് ലോക്‌സഭാ സ്പീക്കര്‍ പറഞ്ഞത് അത്രയും ആത്മവിശ്വാസത്തോടെയാണ്.

കാരണം പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍. പ്രതിപക്ഷം ഒന്നിച്ചു നിന്നാലും ഒരു പക്ഷവും ചേരാതെ നില്‍ക്കുന്ന പാര്‍ട്ടികള്‍ അവര്‍ക്കൊപ്പം ചേര്‍ന്നാലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ അംഗബലം വരില്ല. ഈ സാഹചര്യം മനസിലാക്കിയാണ് സര്‍ക്കാര്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ഓകെ പറഞ്ഞത്. കണക്കുകള്‍ ഇങ്ങനെ...

ബജറ്റ് സമ്മേളനത്തില്‍ സംഭവിച്ചത്

ബജറ്റ് സമ്മേളനത്തില്‍ സംഭവിച്ചത്

ബജറ്റ് സമ്മേളനത്തലെ പോലെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതിയത്. അന്ന് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ബഹളത്തില്‍ മുങ്ങിയിരുന്നു സമ്മേളനത്തിന്റെ മിക്ക ദിവസങ്ങളും.

എല്ലാം ഓകെയെന്ന് സര്‍ക്കാര്‍

എല്ലാം ഓകെയെന്ന് സര്‍ക്കാര്‍

എന്നാല്‍ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു. എത് വിഷയത്തിലും ചര്‍ച്ചയാകാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മതിയായ ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ എന്‍ഡിഎയിലുണ്ടായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.

പരാജയപ്പെടുമെന്ന് തീര്‍ച്ച

പരാജയപ്പെടുമെന്ന് തീര്‍ച്ച

കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനിരിക്കുകയാണ്. ആദ്യം നല്‍കിയത് ടിഡിപിയാണ്. അതുകൊണ്ട് തന്നെ ടിഡിപിയുടെ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കട്ടെ എന്നാണ് സ്പീക്കര്‍ പ്രതികരിച്ചിരിക്കുന്നത്. സഭയിലെ കണക്കുകള്‍ നോക്കിയാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് തീര്‍ച്ചയാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

535 അംഗ ലോക്‌സഭയില്‍ സര്‍ക്കാരിന് 312 അംഗങ്ങളുടെ പിന്തുണയുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗബലം 147 ആണ്. ഒരു ഭാഗത്തും നില്‍ക്കാത്ത കക്ഷികളുടെ അംഗങ്ങള്‍ 76 പേരുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പൂര്‍ണ വിശ്വാസത്തിലാണ്. മറിച്ച് സംഭവിക്കണമെങ്കില്‍ അത്ഭുതം നടക്കണം.

 രണ്ടു പാര്‍ട്ടികള്‍ വിട്ടുനില്‍ക്കും

രണ്ടു പാര്‍ട്ടികള്‍ വിട്ടുനില്‍ക്കും

എന്‍ഡിഎയിലും യുപിഎയിലും നില്‍ക്കാത്ത പാര്‍ട്ടികളില്‍ പ്രധാനികളാണ് തമിഴ്‌നാട്ടിലെ എഐഎഡിഎംകെയും ഒഡീഷയിലെ ബിജെഡിയും. എഐഎഡിഎംകെയ്ക്ക് 37 എംപിമാരുണ്ട്. ബിജെഡിക്ക് 20 പേരും. ഇരുപാര്‍ട്ടികളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ശിവസേനയുടെ നിലപാട്

ശിവസേനയുടെ നിലപാട്

നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പൊളിയുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ എന്‍ഡിഎയില്‍ കക്ഷിയായ ശിവസേന വ്യക്തമായ നിലപാട് എടുക്കാത്തതില്‍ ബിജെപിക്ക് അതൃപ്തിയുണ്ട്. പലപ്പോഴും ബിജെപി വിരുദ്ധ സമീപനമാണ് ശിവസേന അടുത്തിടെയായി സ്വീകരിക്കുന്നത്.

15 വര്‍ഷം മുമ്പ്

15 വര്‍ഷം മുമ്പ്

ഇതിന് മുമ്പ് 2003ലാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം വന്നിട്ടുള്ളത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേയ ആയിരുന്നു അത്. കോണ്‍ഗ്രസായിരുന്നു അന്ന് പ്രമേയം കൊണ്ടുവന്നത്.

 പിന്തുണയ്ക്കുന്നവര്‍

പിന്തുണയ്ക്കുന്നവര്‍

ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, സിപിഎം തുടങ്ങിയ പ്രധാന പാര്‍ട്ടികളെല്ലാം പിന്തുണയ്ക്കുന്നുണ്ട്. എങ്കിലും ബിജെപിയുടെയും സഖ്യകക്ഷികളുടെയും അത്ര അംഗബലം ഇവര്‍ക്കില്ല. പ്രമേയത്തിന്‍മേല്‍ വെള്ളിയാഴ്ച ചര്‍ച്ച നടക്കും. ശേഷം വോട്ടിനിടും. ഉടന്‍ ഫലവുമറിയാം.

എസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടുഎസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടു

English summary
Monsoon Session; Surprise Opposition: PM Narendra Modi, Amit Shah’s strategy behind Friday’s trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X