കേരളത്തില്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യത.. മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം
ബെംഗളൂരു: കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 24 മണിക്കൂര്‍ തീരദേശ മേഖലയില്‍ മഴ ശക്തമാകും. മണിക്കൂറില്‍ 50 കിമി വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബംഗാൾ ഉൾക്കടലിൽ, ബംഗാൾ തീരത്തിനടുത്തായി ന്യൂനമർദമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ കാരണമാകും. വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യത ഉണ്ടെന്നും മലയോര മേഖലകളില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത പ്രതികരണ കേന്ദ്രം അറിയിച്ചു.
Recommended Video


വരും ദിവസങ്ങളിലും കര്‍ണാടകത്തിന്‍റെ തീരദേശ മേഖലകളിലും ഗോവന്‍ തീരത്തും മുംബൈ, താനെ എന്നിവിടങ്ങളിലും മഴ തുടരും. ശനിയാഴ്ച മുംബൈ, സിന്ധുദര്‍ഗ്, രത്നഗിരി, താനേ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും. റായല്‍സീമ, ആന്ധ്രയുടെ തീരദേശങ്ങള്‍ എന്നിവടങ്ങളില്‍ വരാനിരിക്കുന്ന മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. കൂടാതെ തെലുങ്കാന, ബേ ഓഫ് ബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടിയ അളവില്‍ മഴ ലഭിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലും ലഖ്നൗവിലും ഇടിയോടുകൂടിയ അതിശക്തമായ മഴ ഉണ്ടാകും. ലഖ്നൗ, ഹര്‍ദോയ്, സിതാപുര്‍, ബരബന്‍കി, ഉനാവോ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരുന്നു. കനത്ത മഴയില്‍ ദാദര്‍, പരേല്‍, ബാന്ദ്ര, ബോരിവല്ലി, അന്ദേരി പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലായി. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.

അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ മുംബൈയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുംബൈയ്ക്ക് അകത്തുള്ളവര്‍ക്ക് 1916 എന്ന നമ്പറിലേക്കും പുറമേയുള്ളവര്‍ക്ക് 1077 എന്ന നമ്പറിലേക്കും ബന്ധപ്പെടാം.












Click it and Unblock the Notifications