'കാര്‍ഗില്‍ യുദ്ധത്തേക്കാള്‍ മരണം കോവിഡില്‍: റാലികള്‍ക്കും കര്‍ഷക പ്രക്ഷേഭത്തിനും വിമര്‍ശനം'
ദില്ലി: കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന കേസുകളിലും മരണങ്ങളിലും ആശങ്ക രേഖപ്പെടുത്തി മുന്‍ കരസേന മേധാവി വേദ് പ്രകാശ് മാലിക്. രണ്ട് മാസത്തിലേറെയായി നീണ്ട കാർഗിൽ യുദ്ധത്തിൽ രാജ്യത്ത് ഉണ്ടായ മരണങ്ങളേക്കാല്‍ കൂടുതൽ ആളുകൾ ദിവസവും ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് ജനറൽ വേദ് മാലിക് ഞായറാഴ്ച ട്വീറ്ററിലൂടെ അഭിപ്രായപ്പെട്ടത്.
"നമ്മുടെ രാഷ്ട്രം ഒരു യുദ്ധത്തിലാണ്. 1338 ഇന്ത്യക്കാർ ഇന്നലെ (1182 പേര്‍ അതിന് തലേദവിസം) പകർച്ചവ്യാധി മൂലം മരിച്ചു.കാർഗിൽ യുദ്ധത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ 2.5 മടങ്ങ് കൂടുതല്‍ വരും ഇത്. രാഷ്ട്രം ഈ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടോ?"- എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ദില്ലി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ചും പശ്ചിമ ബംഗാളിലെ രാഷ്ട്രീയ റാലികളെക്കുറിച്ചും ജനറൽ വേദ് മാലിക് ചൂണ്ടികാട്ടുന്നു, തിരഞ്ഞെടുപ്പ് റാലികൾ, വിശ്വാസ പ്രവര്‍ത്തനങ്ങള്‍, കർഷക പ്രക്ഷോഭം എന്നിവയെല്ലാം ഇവിടെ നടക്കുന്നു. ഇന്ത്യ ഇനിയെങ്കിലും ഉണരണം എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യൻ ആർമി മേധാവിയായിരുന്നു ജനറൽ വേദ് മാലിക്. 2.61 ലക്ഷം കോവിഡ് -19 കേസുകളാണ് ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1.47 കോടിയായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,501 മരണങ്ങൾ രജിസ്റ്റർ ചെയ്തതോടെ ആകെ മരണസംഖ്യ 1,77,150 ആയും ഉയർന്നു.












Click it and Unblock the Notifications