ശശികലയുടെ ഭാവി തുലാസിലാക്കിയത് ആ തെറ്റ്!! കേസിലെ നാള്‍വഴികള്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ നിര്യാണത്തിന് ശേഷം മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവെച്ചിരിക്കുന്ന ശശികലയ്ക്കുള്ള തിരിച്ചടിയാണ് 21 വര്‍ഷം പഴക്കമുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി. ശശികല കുറ്റക്കാരിയെന്ന് വിധിച്ച കോടതി നാല് വര്‍ഷം തടവ് വിധിച്ചു. കേസിലെ വിധി എതിരായതോടെ ശശികലയുടെ രാഷ്ട്രീയ ഭാവി തുലാസിലായിക്കഴിഞ്ഞു.

Read: സംവിധായകരും നിര്‍മാതാക്കളും ഡേറ്റിനായി പിന്നാലെ നടക്കുന്ന താരം!!! മമ്മുട്ടിയും മോഹന്‍ലാലുമല്ല???

1996ലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത, ശശികല, ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് കുറ്റാരോപിതര്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നതാണ് നാല് പേര്‍ക്കുമെതിരെ ചുമത്തിയിരുന്ന കുറ്റം. രോഗബാധിതയായി ഡിസംബര്‍ ആറിന് ജയലളിത മരിച്ചതോടെ ജയലളിതയ്‌ക്കെതിരെ വിധി പുറപ്പെടുവിക്കാനാവില്ലെന്ന സ്ഥിതി വന്നു. ഇതോടെ ശശികല, ജയലളിതയുടെ രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയുള്ള വിധിയാണ് ചൊവ്വാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ചത്.

തോഴിയില്‍ നിന്ന് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്

തോഴിയില്‍ നിന്ന് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്

ഏറെക്കാലം ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്കും ബന്ധുക്കള്‍ക്കും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഗൂഡാലോചനയിലും പങ്കുണ്ടെന്ന് വിചാരണ കോടത നേരത്തെ കണ്ടെത്തിയിരുന്നു. ഇളവരശി, വി എന്‍ സുധാകരന്‍ എന്നിവര്‍ക്കും പങ്കുണ്ട്.

വിചാരണ നീതിപൂര്‍വ്വം വിധിയോ

വിചാരണ നീതിപൂര്‍വ്വം വിധിയോ

നേരത്തെ ബെംഗളൂരുവിലെ വിചാരണ കോടതിയാണ് ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാല് വര്‍ഷം തടവിനും ഓരോരുത്തരും 100 കോടി രൂപ വീതം പിഴയടയ്ക്കാനും ഉത്തരവിട്ടിരുന്നു. തമിഴ്‌നാട്ടില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു കേസ് കര്‍ണ്ണാടകയിലെ കോടതിയിലേക്ക് മാറ്റിയത്.

ഇളകുന്ന മുഖ്യമന്ത്രിക്കസേര

ഇളകുന്ന മുഖ്യമന്ത്രിക്കസേര

2015 മെയ് മാസത്തിലാണ് വിചാരണ കോടതിയുടെ വിധിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍ പ്രത്യേക കോടതിയുടെ വിധിയോടെ ജയലളിതയ്ക്ക് മുഖ്യക്കസേരയില്‍ നിന്ന് താഴെയിറങ്ങേണ്ടിവന്നു. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതി വിധിയോടെ കുറ്റവിമുക്തരാക്കപ്പെട്ടതോടെ ജയലളിത വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തി.

കോടതിയ്ക്കതിരെ നേതാക്കള്‍

കോടതിയ്ക്കതിരെ നേതാക്കള്‍

66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത ഉള്‍പ്പെടെയുള്ള നാല് പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിക്കെതിരെ ഡിഎംകെ നേതാവ് കെ അമ്പഴകനും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അഴിമതിയെങ്കില്‍ ശിക്ഷ അനിവാര്യം

അഴിമതിയെങ്കില്‍ ശിക്ഷ അനിവാര്യം

അഴിമതി നിരോധന നിയമപ്രകാരം അഴിമതി കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും കുറ്റവിമുക്തരാക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാണിച്ച കര്‍ണാടക സര്‍ക്കാര്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു.

കണക്കിലെ പിഴവുകള്‍

കണക്കിലെ പിഴവുകള്‍

ഹൈക്കോടതി പിടിച്ചെടുത്ത സ്വത്തുവകകള്‍ കണക്കുകൂട്ടിയകില്‍ പിഴവ് സംഭവിച്ചുവെന്നും അതിനാലാണ് കേസില്‍ ഉള്‍പ്പെട്ട നാല് പേരെയും കുറ്റവിമുക്തരാക്കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തെറ്റുകള്‍ പിണഞ്ഞിട്ടില്ലെന്ന വാദത്തില്‍ ജയലളിതയും ഉറച്ചുനില്‍ക്കുകയായിരുന്നു.

English summary
10 Facts On The Corruption Case Against VK SasikalaAll India | Reported by A Vaidyanathan, Edited by Anindita Sanyal | Updated: February 14, 2017 09:12 IST by Taboola Sponsored Links SponsoredSimple Activities to Make Your 2-12 Year Old Kids Smart and Creative (Magic Crate)Invest Rs 420 Per Month and Avail 50 Lac Life Cover with 20k+ Monthly Income. (PolicyX)EMAILPRINT1COMMENTS10 Facts On The Corruption Case Against VK SasikalaThe assets case against J Jayalalithaa was filed in 1996, VK Sasikala was accused of abetment.New Delhi: The pending disproportionate assets case that poses a legal hurdle against VK Sasikala's taking over as the Tamil Nadu Chief Minister, dates back to 1996. J Jayalalithaa, Ms Sasikala and her two relatives, Ilavarasi and Sudhagaran, had been convicted in the case that alleged that the former Chief Minister owned assets far exceeding her known sources of income.
Please Wait while comments are loading...