ഈ സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ലോട്ടറി; വിദേശജോലിക്ക് 40 ലക്ഷം ശമ്പളം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) ആദ്യഘട്ട പ്ലേസ്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ തൊഴിലവസരങ്ങളുടെ എണ്ണത്തിലും, ശമ്പളത്തിലും വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടേതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പുരോഗതി. ഡിസംബര്‍ 1 മുതല്‍ 16 വരെ തീയതികളിലായിരുന്നു ആദ്യഘട്ട പ്ലേസ്‌മെന്റുകള്‍.

ജെറുസലേമില്‍ ട്രംപിന് കാലിടറി: യുഎസിനെ തള്ളി ഐക്യരാഷ്ട്രസഭാ പ്രമേയം,35 രാജ്യങ്ങള്‍ വിട്ടുനിന്നു!

കഴിഞ്ഞ വര്‍ഷം പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ ശരാശരി ശമ്പളം പ്രതിവര്‍ഷം 9.38 ലക്ഷം രൂപയായിരുന്നു. ഇതിന് മുന്‍പുള്ള ആറ് വര്‍ഷത്തേക്കാള്‍ കുറവായിരുന്നു ഇത്. നാട്ടില്‍ തന്നെ ജോലി ലഭിച്ചവര്‍ക്ക് ഇക്കുറി പ്രതിവര്‍ഷം 11.50 ലക്ഷം വരെയായിരുന്നു ഓഫര്‍. അന്താരാഷ്ട്ര തലത്തില്‍ ജോലി ഓഫര്‍ ലഭിച്ചവര്‍ക്ക് 40 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും. ഇതോടൊപ്പം വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. ഏകദേശം 1011 ഓഫറുകളാണ് ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതെന്ന് ഐഐടി-ബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

job

രാജ്യത്തെ ഐഐടികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് നല്‍കുന്നതില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ പിന്‍വലിഞ്ഞ് നില്‍ക്കുന്ന കാഴ്ചയായിരുന്നു ആദ്യ ഘട്ടത്തില്‍ കണ്ടത്. മറ്റ് ഐഐടികള്‍ക്ക് ഒരൊറ്റ പിഎസ്‌യു പോലും പ്ലേസ്‌മെന്റിന് എത്താതിരുന്നപ്പോള്‍ മുംബൈ ഐഐടിയില്‍ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ അണിനിരന്നു. രണ്ടാം ഘട്ടത്തില്‍ ഏതാനും കമ്പനികള്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ വിവിധ ഐഐടികളില്‍ നിന്നും ബുദ്ധികേന്ദ്രങ്ങളെ റാഞ്ചാന്‍ കൂടുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ രംഗത്തിറങ്ങി. മൈക്രോസോഫ്റ്റാണ് ഒരു വിദ്യാര്‍ത്ഥിക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎസ്എ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികളാണ് കൂടുതലായും പേസ്‌മെന്റിന് എത്തിയതെന്നും മുംബൈ ഐഐടി പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
More jobs and better salaries at IIT-Bombay placements this year,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്