Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടികളുടെ ഫോണിലേക്ക് അശ്ലീല സൈറ്റ് ലിങ്കുകൾ, കാണാൻ നിർബന്ധിക്കും; നാടിന് അപമാനമായി അധ്യാപകൻ

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തോര്‍ത്ത് ഉടുത്ത് എത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രമുഖ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ രാജഗോപാല്‍ അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടികളെ വിടാതെ പിന്തുടര്‍ന്നിരുന്നതായി പൊലീസ് പറയുന്നു. സ്വകാര്യ സ്‌കൂളായ പദ്മശേഷാദ്രി ബാലഭവന്റെ കെകെ നഗര്‍ സ്‌കൂളിലെ പ്ലസ് ടു അധ്യാപകനാണ് ഇയാള്‍. വിശദാംശങ്ങളിലേക്ക്..

അറസ്റ്റില്‍

അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് അധ്യാപകന്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. ഓണ്‍ലൈന്‍ ക്ലാസിന് കുളിമുറിയില്‍ നിന്ന് ഇറങ്ങി വന്നത് പോലെ എത്തി ക്ലാസെടുക്കുക, പെണ്‍കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ച് വര്‍ണ നടത്തുക എന്നിവയൊക്കെയാണ് ഈ അധ്യാപകന്റെ ലീലി വിലാസങ്ങള്‍. രണ്ട് പതിറ്റാണ്ടിലേറെയായി അവിടെ ജോലി ചെയ്യുന്ന അധ്യാപകന്റെ ക്രൂരതയുടെ ഞെട്ടലിലാണ് തമിഴ്‌നാട്.

പ്രമുഖര്‍ പഠിച്ച സ്‌കൂള്‍

പ്രമുഖര്‍ പഠിച്ച സ്‌കൂള്‍

സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, ജിവി പ്രകാശ്, അനിരുദ്ധ്, സൈന്ധവി തുടങ്ങിയ പ്രമുഖര്‍ പഠിച്ച സ്‌കൂളാണ് കെകെ നഗറിലെ പദ്മശേഷാദ്രി. ഈ സ്‌കൂളിലെ പ്ലസ് ടു അധ്യാപകനാണ് ഇയാള്‍. സംഭവം പുറത്തുവന്നതിന് പിന്നാലെ സാമന അനുഭവങ്ങളുമായി മറ്റ് വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു.

പുറത്തറിഞ്ഞത്

പുറത്തറിഞ്ഞത്

ഒരു ദിവസം ഓണ്‍ലൈന്‍ ക്ലാസില്‍ ഇയാള്‍ ക്ലാസെടുക്കാന്‍ ടോപ്പ് ലെസായി എത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പൂര്‍വ വിദ്യാര്‍ത്ഥിയായ മോഡല്‍ ക്രിപാലിക്ക് അയച്ച് നല്‍കി. ക്രിപാലി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ സമാന അനുഭവങ്ങളുടെ തെളിവുകള്‍ പുറത്തുവിടുകയായിരുന്നു.

പ്രതിഷേധം ശക്തമായി

പ്രതിഷേധം ശക്തമായി

സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ എംപിമാരായ കനിമൊഴിയും ജ്യോതി മണിയും നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് സ്‌കൂളില്‍ എത്തി പരിശോധന നടത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുറ്റസമ്മതം

കുറ്റസമ്മതം

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയുട്ടുണ്ട്. ഇതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്ത് പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് ഇയാള്‍ ഇപ്പോള്‍.

പൊലീസ് കണ്ടെത്തിയത്

പൊലീസ് കണ്ടെത്തിയത്

പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് പോണ്‍ സൈറ്റ് ലിങ്കുകള്‍ അയച്ചിരുന്നതായി കണ്ടെത്തി. ഈ ലിങ്ക് പെണ്‍കുട്ടികളെ കാണാന്‍ നിര്‍ബന്ധിച്ചിരുന്നതായും വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ മറ്റ് പല മൊഴികളും ഇയാള്‍ക്കെതിരെ പുറത്തുവന്നിട്ടുണ്ട്.

മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി

മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി

ഇയാള്‍ പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറങ്ങാന്‍ ക്ഷണ്ിക്കുമെന്നും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു. അതേസമയം, സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിനോട് വിശദീകരണം തേടിയിട്ടുണ്ട്.

സ്‌കൂളിനെതിരെയും നടപടി

സ്‌കൂളിനെതിരെയും നടപടി

സംഭവത്തില്‍ സ്‌കൂളിനെതിരെയും നടപടിയെടുക്കാനുള്ള സാധ്യതയുണ്ട്. സ്‌കൂളില്‍ എത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചിരുന്നതായി ചില കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ ഡീന്‍ പരാതി നല്‍കിയ രക്ഷിതാക്കളെ അപമാനിച്ച് വിടുകയായിരുന്നു.

ഞെട്ടിക്കുന്ന മറ്റൊരു കാര്യം

ഞെട്ടിക്കുന്ന മറ്റൊരു കാര്യം

സംഭവത്തില്‍ ഞെട്ടിക്കുന്ന വസ്തുത എന്തെന്നുവച്ചാല്‍ ഈ സ്‌കൂളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള സമിതിയിലെ അംഗമാണ് അറസ്റ്റിലായ രാജഗോപാല്‍ എന്ന അധ്യാപകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+