രക്ഷകരുടെ രക്ഷ ഉറപ്പാക്കണം: സുരക്ഷാവീഴ്ചയില്‍ ഇടഞ്ഞ് കൊല്‍ക്കത്തയില്‍ 70 ഡോക്ടര്‍മാരുടെ കൂട്ടരാജി
കൊല്‍ക്കത്ത: രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. ഇതിനിടയില്‍ കൊല്‍ക്കത്തയില്‍ എഴുപതോളം ഡോക്ടര്‍മാരാണ് സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് രാജിക്കത്തു സമര്‍പ്പിച്ചത്. എന്‍. ആര്. എസ്. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ സൈബാള്‍ മുഖര്‍ജി, വൈസ് പ്രിന്‍സിപ്പല്‍ സൗരവ് ചാറ്റര്‍ജി എന്നിവരും രാജിവെച്ചു. ഇവരുടെ രാജിയോടെയാണ് കൂട്ട രാജിയുമായി പുത്തന്‍ സമര രീതിക്ക് ഡോക്ടര്‍മാര്‍ തുടക്കമിട്ടത്.
എന്‍.ആര് എസ്.മെഡിക്കല്‍ കോളേജില്‍ വൃദ്ധനായ രോഗിമരിച്ചതാണ് പ്രശ്നങ്ങള്‍ക്ക തുടക്കം. മരിച്ച ആളിന്റെ ബന്ധുക്കള്‍, രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങിയത്. സുരക്ഷ, സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം എന്നതാണ് ഡോക്ടര്‍മാരുടെ ആവശ്യം . സംഭവം നടന്ന സര്‍ക്കാര്‍ ആശുപത്രിയിലെ പ്രധാനപ്പെട്ട രണ്ടു ഡോക്ടര്‍മാരാണ് രാജിവെച്ചിരിക്കുന്നത്.

സമീപനം ഞെട്ടിച്ചു
സംസ്ഥാനസര്‍ക്കാരിന്റെ സമീപനം തങ്ങളെ ഞെട്ടിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറച്ചു കൂടി വിവേകത്തോടെ സംഭവം കൈകാര്യം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങളുടെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് രാജിയെന്ന് നോര്‍ത്ത് ബംഗാളിലുളള മെഡിക്കല്‍ കോളേജില്‍ നിന്നും രാജിവെച്ച മൂന്നു ഡോക്ടര്‍മാരിലൊരാളായ ഡോ. നിര്‍മ്മല്‍ കുമാര്‍ ബോറ പറയുന്നു. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ലെന്നും, ഡോക്ടര്‍മാര്‍ അതിനാല്‍ തന്നെ ജോലിയില്‍ തുടരുകയാണെന്നും എന്‍. ആര്. എസ്. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നു.

സമരത്തിൽ ആശങ്കയെന്ന്
ബംഗാള്‍ ഗവര്‍ണ്ണര്‍, കേസരിനാഥ് ത്രിപാഠി ഡോക്ടര്‍മാരുടെ സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ബംഗാള്‍ ഡോക്ടര്‍മാരോട് സമരം വെടിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടര്‍മാര്‍ ഗവര്‍ണ്ണര്‍ക്ക്, നടപടി ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കിയിരുന്നു.

അക്രമികളിൽ നിന്നുള്ള സുരക്ഷ
അക്രമികളില്‍ നിന്നുളള സുരക്ഷയാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത് ആക്രമണത്തെപ്പറ്റി അന്വേഷിക്കണം എന്നും ഡോക്ടര്‍മാര്‍ പറയുന്നു. സുരക്ഷ ഉറപ്പാക്കിയാല്‍ ജോലിക്ക് തിരികെ കയറാം എന്നും അവര്‍ പറയുന്നു. ഇതിനിടയില്‍, മമതയും ജൂനിയര്‍ ഡോക്ടര്‍മാരുമായുളള ശീതസമരവും നിലനില്ക്കുന്നു. അവശ്യ സര്‍വ്വീസുകള്‍ മുടക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആവശ്യം ജൂനിയര്‍ ഡോക്ടര്‍മാര്‍ അനുസരിച്ചിരുന്നില്ല.

സമയപരിധി നിശ്ചയിച്ചു
സമരം ശക്തമായതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡോക്ടർമാർക്ക് ജോലിയില്‍ തിരിച്ചു കയറാനുളള സമയ പരിധി നിശ്ചയിച്ചു. അത് ജൂനിയര്‍ ഡോക്ടര്‍മാര്‍ തളളിക്കളഞ്ഞിരുന്നു. സമരത്തിലുളളവരെ മെഡിക്കല്‍ കോളേജില്‍ നിന്നും ഒഴിപ്പിക്കാനുളള തീരുമാനവും പ്രശ്നങ്ങളെ വഷളാക്കി. അക്രമത്തില്‍ തലക്ക് പരിക്കേറ്റ ജൂനിയര്‍ ഡോക്ടറുടെ നില ഗുരുതരമാണ്. ഇതിനിടയിലാണ് പ്രശനങ്ങള്‍ രൂക്ഷമാക്കി ഡോക്ടര്‍മാരുടെ കൂട്ടരാജി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications