• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റെയ്ഡിന് എത്തിയവരോട് പൊട്ടിത്തെറി, വീഡിയോ, മലയാളത്തിലും സിനിമകൾ, ആരാണ് സഞ്ജന ഗല്‍റാണി?

ബെംഗളൂരു: മയക്കുമരുന്ന് കേസ് ബോളിവുഡും സാന്‍ഡല്‍ വുഡും അടക്കമുളള സിനിമാ മേഖലകളെ വിറപ്പിച്ചിരിക്കുകയാണ്. ബോളിവുഡില്‍ കഴിഞ്ഞ ദിവസമാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ കാമുകിയായ റിയ ചക്രവര്‍ത്തി അറസ്റ്റിലായത്. കന്നട സിനിമയില്‍ നിന്നും നടി സഞ്ജന ഗല്‍റാണിയും പിടിയിലായി.

തെലുങ്ക് നടി ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹത, അന്വേഷണം പ്രഖ്യാപിച്ച് പോലീസ്, കുടുംബം പറയുന്നത്...

അത്യന്തം നാടകീയമായാണ് മയക്ക് മരുന്ന് കേസില്‍ സഞ്ജന ഗല്‍റാണിയുടെ നീക്കങ്ങള്‍. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയായ സഞ്ജന മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിലടക്കം അഭിനയിച്ചിട്ടുണ്ട്. ലഹരിമരുന്ന് വിവാദങ്ങള്‍ തനിക്കെതിരെ വന്നപ്പോള്‍ അതിനെതിരെ പ്രസ്താവന ഇറക്കിയിട്ടുണ്ട്. റെയ്ഡിന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ സഞ്ജന അവരോട് തട്ടിക്കയറുകയുണ്ടായി. ആരാണ് സഞ്ജന ഗല്‍റാണി? കൂടുതല്‍ അറിയാം..

അറിയപ്പെടുന്ന മോഡലും നടിയും

അറിയപ്പെടുന്ന മോഡലും നടിയും

മലയാളികള്‍ക്ക് സഞ്ജന ഗല്‍റാണിയെ അറിയുക 1983 അടക്കമുളള ഹിറ്റ് ചിത്രങ്ങളിലെ നായിക നിക്കി ഗല്‍റാണിയുടെ സഹോദരി എന്ന നിലയ്ക്കാണ്. എന്നാല്‍ കന്നടത്തില്‍ അറിയപ്പെടുന്ന മോഡലും നടിയുമാണ് സഞ്ജന. മാത്രമല്ല തെലുങ്കിലും മലയാളത്തിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രമായ കാസനോവയിലൂടെയാണ് സഞ്ജന ആദ്യമായി മലയാളത്തില്‍ എത്തിയത്.

മലയാളത്തിലും സിനിമകൾ

മലയാളത്തിലും സിനിമകൾ

ദ കിംഗ് ആന്‍ഡ് കമ്മീഷണര്‍, ചിലനേരങ്ങളില്‍ ചിലര്‍ എന്നീ സിനിമകളിലും സഞ്ജന വേഷമിട്ടിട്ടുണ്ട്. കന്നടത്തില്‍ നരസിംഹ്, ഒണ്ടു ക്ഷനദളളി, സാഗര്‍, യമഹോ യമ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജഗന്‍ നിര്‍ദോഷി, ഹുദുഗ ഹുദുഗി, പോലീസ് പോലീസ്, മൈലാരി, അയാം സോറി മാതേ ബാനി പ്രീത് സോന എന്നിവയാണ് സഞ്ജനയുടെ തെലുങ്ക് ചിത്രങ്ങള്‍.

കാര്യങ്ങള്‍ ഓരോന്നായി മറനീക്കി

കാര്യങ്ങള്‍ ഓരോന്നായി മറനീക്കി

അടുത്തിടെയാണ് സഞ്ജനയുടെ പേര് ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നത്. സഞ്ജനയുടെ സഹായ ആയ രാഹുല്‍ എന്നയാളിനെ മയക്കുമരുന്ന് കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തോടെ കാര്യങ്ങള്‍ ഓരോന്നായി മറനീക്കി പുറത്ത് വന്ന് തുടങ്ങി. എന്നാല്‍ തന്റെ പേര് മയക്കുമരുന്ന് കേസില്‍ പൊങ്ങി വന്നതോടെ സഞ്ജന നിഷേധിച്ച് രംഗത്ത് വന്നു.

യാതൊരു തരത്തിലുമുളള ബന്ധം ഇല്ല

യാതൊരു തരത്തിലുമുളള ബന്ധം ഇല്ല

തനിക്ക് മയക്കുമരുന്ന് ഇടപാടുമായി യാതൊരു തരത്തിലുമുളള ബന്ധം ഇല്ലെന്ന് സഞ്ജന പ്രസ്താവന ഇറക്കി. ആളുകള്‍ മദ്യപിക്കുന്നതും ക്ലബ്ബുകളിലെ പാര്‍ട്ടികളുമെല്ലാം കണ്ടിട്ടുണ്ട് എന്നല്ലാതെ തനിക്ക് അതുമായി ബന്ധമില്ലെന്നും അതിനാല്‍ തന്നെ തന്നെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്നുമാണ് അന്ന് സഞ്ജന പ്രതികരിച്ചത്.

രാവിലെ 6.30ന് റെയ്ഡ്

രാവിലെ 6.30ന് റെയ്ഡ്

മാത്രമല്ല രാഹുലിനെ പ്രതിരോധിക്കാനും സഞ്ജന തയ്യാറായി. രാഹുല്‍ നിരപരാധി ആണെന്നാണ് സഞ്ജന വാദിച്ചത്. എന്നാല്‍ രാഹുലിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം സഞ്ജനയുടെ പിറകെ കൂടി. കഴിഞ്ഞ ദിവസം രാവിലെ 6.30നാണ് ഇന്ദിരാ നഗറിലെ സഞ്ജനയുടെ വീട്ടിലേക്ക് റെയ്ഡിന് സംഘമെത്തിയത്.

നടി പൊട്ടിത്തെറിച്ചു

നടി പൊട്ടിത്തെറിച്ചു

ഒട്ടും പ്രതീക്ഷിക്കാതെയുളള ആ നീക്കത്തില്‍ സഞ്ജന പകച്ചു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരോട് നടി പൊട്ടിത്തെറിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിനാണ് വീട്ടിലേക്ക് വന്നതെന്നും താന്‍ നേരിട്ട് ഹാജരാകുമായിരുന്നല്ലോ എന്നും നടി ഉദ്യോഗസ്ഥരോട് രോഷം കൊണ്ടു. തുടര്‍ന്ന നടി തന്റെ അഭിഭാഷകനെ വിളിച്ച് വരുത്തി.

cmsvideo
  Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

  രാവിലെ 11 മണി വരെ സിസിബി സംഘം സഞ്ജനയുടെ വീട്ടില്‍ പരിശോധന തുടര്‍ന്നു. സഞ്ജനയുടെ ലാപ് ടോപ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. തുടര്‍ന്ന് സിസിബി സംഘം സഞ്ജനയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  English summary
  More to know about actress Sanjjanaa Galrani who was arrested in Drug Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X