കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനാശകാരിയായി പുതിയ ഡെങ്കിപ്പനി ഇന്ത്യയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കൂടുതല്‍ വിനാശകാരിയായ പുതിയ ഡെങ്കിപ്പനി ഇന്ത്യയില്‍ പടരുന്നു.നിലവില്‍ ഉണ്ടായിരുന്നു വൈറസില്‍ നിന്ന് വ്യത്യസ്തമായമായ ഈ വൈറസ് ഡെങ്കു 2 എന്നാണ് അറിയപ്പെടുന്നത്.

ഹൈദരാബദില്‍ നിന്ന് ദില്ലിയിലേക്ക് വിനോദയാത്രക്ക് പോയ ഹൈദരാബാദ് സ്വദേശിയുടെ ഡെങ്കിപ്പനി അനുഭവം ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ രക്ഷപ്പെട്ടത്.

Mosquito

രാഹില്‍ ഖാന്‍ എന്ന എംബിഎ വിദ്യാര്‍ത്ഥിയുടെ ഡെങ്കിപ്പനി അനുഭവം ആണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലി വാസത്തിന് ശേഷം തിരിച്ചെത്തിയ രാഹില്‍ ഖാന് പനി പിടിച്ചു. വൈറല്‍ പനിയെന്ന് കരുതി പാരസെറ്റാമോള്‍ ടാബ്ലെറ്റുകള്‍ മാത്രം കഴിച്ച് കാത്തിരുന്നെങ്കുലും മാറിയില്ല. തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോഴാണ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ കാര്യം കണ്ടെത്തിയത്. 1.4 ലക്ഷം മുതല്‍ നാല് ലക്ഷം വരെ വേണ്ട സ്ഥലത്ത് രാഹില്‍ ഖാന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 75,000 മാത്രം ആയിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. കാരണം പ്ലേറ്റ്‌ലെറ്റിന്റെ അളവ് 30,000 കുറവായിരുന്ന നിരവധി രോഗികള്‍ അപ്പോള്‍ തന്നെ അവിടെ ഉണ്ടായിരുന്നു. പിന്നീട് രാഹിലുന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 25,000 ആയി കുറഞ്ഞു. രക്തം ദാനം ചെയ്യാന്‍ ഏത് സമയവും രണ്ട് പേരെ കൂടെ നിര്‍ത്താനാണ് അപ്പോള്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. കോളേജ് വിദ്യാര്‍ത്ഥിയായ രാഹിലിന് രക്തദാദാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഒടുവില്‍ രാഹില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

രാഹിലിനെ പോലെ അനേകായിരം പേരാണ് രണ്ടാം ഡങ്കിപ്പനി വൈറസിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്നത്. ദില്ലിയില്‍ മാത്രം 1000 പേര്‍ക്ക് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇത് പതിനായിരങ്ങളാകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം അഞ്ച് പേര്‍ മരിച്ചിട്ടും ഉണ്ട്.

കൊതുകാണ് ഈ ഡെങ്കിപ്പനിയും പരത്തുന്നത്. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തില്‍ പെട്ട കൊതുക്. പകല്‍ സമയത്ത് മാത്രമാണ് ഇത് കടിക്കുക. അടുത്ത ആഴ്ചകളില്‍ ഉണ്ടായ ഇടവിട്ട മഴയാണ് രോഗം ഇങ്ങനെ പടര്‍ന്ന് പിടിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം മൂര്‍ഛിച്ചുകഴിഞ്ഞാല്‍ പിന്നെ രക്തം നല്‍കുകയേ നിവൃത്തിയുള്ളൂ. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാതെ നിലനിര്‍ത്തണം. ചിലരില്‍ രോഗം ഗുരുതരമാകുമ്പോള്‍ രക്തസ്രാവവും ഉണ്ടാകാറുണ്ട്. മരണത്തിലേക്ക് പോലും നയിക്കുന്ന അവസ്ഥയാണിത്.

രക്തത്തില്‍ നിന്ന് പ്ലേറ്റ്‌ലെറ്റ് വേര്‍തിരിച്ചെടുത്ത് ശരീരത്തില്‍ കുത്തിവക്കുന്ന ചികിത്സയാണ് ഫലപ്രദം. പല ആശുപത്രികളിലേയും രക്തബാങ്ക് ഇപ്പോള്‍ തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. റെഡ് ക്രോസ് സൊസൈറ്റിയുടെ ദില്ലിയില രക്ത ബാങ്കില്‍ സാധാരണ ഗതിയില്‍ 12 യൂണിറ്റ് രക്തത്തില്‍ നിന്നുള്ള പ്ലേറ്റ്‌ലെറ്റുകളാണ് വേര്‍തിരിച്ചിരുന്നത്. ഇപ്പോഴത് 250 യൂണിറ്റിന് മുകളില്‍ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കടുത്ത പനി, തല വേദന, പേശി വേദന, സന്ധി വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പൊതുവേയുളഅള ലക്ഷണങ്ങള്‍.ചിലര്‍ക്ക സഹിക്കാനാകാത്ത വയറുവേദനയും, ഛര്‍ദ്ദിയും ഉണ്ടാകാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

English summary
A stronger strain of dengue has hit India this year, causing serious disease, more hospitalisations and blood shortages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X