Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയില്‍ ഉയരുന്നത് 'ബാബറി മസ്ജിദ്' തന്നെ; അതേ വലിപ്പം, അത്താര്‍ ഹുസൈന്‍ പറയുന്നു

ലഖ്‌നൗ: അയോധ്യയിലെ തര്‍ക്ക ഭൂമി വിവാദത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് സുപ്രീംകോടതി നിര്‍ണായക വിധി പ്രഖ്യാപിച്ചത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കുകയായിരുന്നു കോടതി. പകരം മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു. ഇതുപ്രകാരം അയോധ്യയിലെ ധാനിപൂരിലാണ് സ്ഥലം അനുവദിച്ചത്. ഇവിടെ പള്ളി നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ബാബറി മസ്ജിദിന്റെ അത്ര തന്നെ വലിപ്പത്തിലുള്ള പള്ളിയാണ് വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അതേ വലിപ്പം

അതേ വലിപ്പം

ബാബറി മസ്ജിദിന്റെ അതേ വലിപ്പമുള്ള പള്ളിയാണ് അയോധ്യയില്‍ നിര്‍മിക്കാന്‍ പോകുന്നതെന്ന് ബന്ധപ്പെട്ട ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. പള്ളിക്ക് പുറമെ, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയും അഞ്ചേക്കറില്‍ നിര്‍മിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ പ്ലാന്‍ തയ്യാറാക്കി വരികയാണ്.

15000 ചതുരശ്ര അടിയില്‍

15000 ചതുരശ്ര അടിയില്‍

റിട്ടയേഡ് പ്രഫസര്‍ പുഷ്‌പേഷ് പന്തിനാണ് മ്യൂസിയത്തിന്റെ ചുമതല. ഇന്തോ ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍ എന്ന ട്രസ്റ്റാണ് അഞ്ചേക്കറില്‍ വരുന്ന എല്ലാ നിര്‍മാണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. വിവിധ സ്ഥാപനങ്ങള്‍ ഇവിടെ ഉയരും. ഒരു ഭാഗത്ത് പള്ളിയുമുണ്ടാകും. 15000 ചതുരശ്ര അടിയിലാണ് പള്ളി നിര്‍മിക്കുക.

പുഷ്‌പേഷ് പന്ത് സമ്മതിച്ചു

പുഷ്‌പേഷ് പന്ത് സമ്മതിച്ചു

ട്രസ്റ്റ് അംഗവും ഇന്തോ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വക്താവുമായ അത്താര്‍ ഹുസൈന്‍ ആണ് നിര്‍ദിഷ്ട പള്ളിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. മ്യൂസിയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാമെന്ന് പുഷ്‌പേഷ് പന്ത് കഴിഞ്ഞ ദിവസം സമ്മതിച്ചുവെന്നും അത്താര്‍ ഹുസൈന്‍ പറഞ്ഞു.

ജാമിയ പ്രഫസര്‍

ജാമിയ പ്രഫസര്‍

ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനാണ് ട്രസ്റ്റിന്റെ മേല്‍നോട്ടം. പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കാനാണ് ട്രസ്റ്റ് രൂപീകരിച്ചത്. ജാമിയ മില്ലിയ്യ ഇസ്ലാമിയ സര്‍വകലാശാലയിലെ പ്രഫസര്‍ എസ്എം അക്തര്‍ ആണ് പള്ളി രൂപ കല്‍പ്പന ചെയ്യുക.

അക്തര്‍ പറയുന്നത്

അക്തര്‍ പറയുന്നത്

ജാമിയയിലെ ആര്‍കിടെക്ചര്‍ വകുപ്പിന്റെ മേധാവിയാണ് അക്തര്‍. ഇന്ത്യയുടെയും ഇസ്ലാമിന്റെയും ആത്മാവ് ഉള്‍ക്കൊള്ളുന്ന വിധത്തിലാകും അഞ്ച് ഏക്കറില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും എന്ന് അക്തര്‍ സൂചിപ്പിച്ചു. സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് യുപി സര്‍ക്കാരാണ് പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയത്.

തറക്കല്ലിട്ടു

തറക്കല്ലിട്ടു

1992ലാണ് ഹിന്ദുത്വര്‍ ബാബറി മസ്ജിദ് പൊളിച്ചത്. ഇവിടെയാണ് രാമന്‍ ജനിച്ചത് എന്നാണ് അവരുടെ വാദം. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം അഞ്ചിന് തറക്കല്ലിടല്‍ കര്‍മം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+