കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെ പളളികള്‍ ഇന്ത്യക്കെതിരെയുളള ജിഹാദില്‍ പങ്കെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു ?

  • By Pratheeksha
Google Oneindia Malayalam News

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ പളളികള്‍ യുവാക്കളെ ഇന്ത്യക്കെതിരെയുളള ജിഹാദിന് പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിഘടനവാദികളെന്നു സംശയിക്കുന്നവരാണ് ഇതിനു പിന്നില്‍

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ ഓഡിയോ കാസറ്റ് ആളുകളെ കേള്‍പ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. പളളികളില്‍ പ്രഭാഷണം നടത്തുന്നവര്‍ വഴിയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ നിലവിലെ അവസ്ഥ പരമാവധി പ്രയോജനപ്പെടുത്താന്‍ പാകിസ്ഥാനും ശ്രമിക്കുകയാണ്

ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ കശ്മീരുകാര്‍ക്കാരായിരുന്നു;പെണ്‍കുട്ടികള്‍ രക്തം കൊണ്ടെഴുതിയതെന്ത് ?ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ കശ്മീരുകാര്‍ക്കാരായിരുന്നു;പെണ്‍കുട്ടികള്‍ രക്തം കൊണ്ടെഴുതിയതെന്ത് ?

13-kashmir-violence-

ബര്‍ഹാന്റെ കൊലപാതകത്തെ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. ബര്‍ഹാന്റെ കൊലപാതകം മനുഷ്യത്വഹീനമെന്നാണ് പാകിസ്ഥാന്‍ പറഞ്ഞത്. പാക് പ്രസ്താവനയെ ഇന്ത്യ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഇത്തരത്തിലുള്ള തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുകയാണെന്നും കൊല്ലപ്പെട്ടത് ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ കമാന്‍ഡറാണെന്നുമാണ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പാകിസ്ഥാന്‍ പരാമര്‍ശത്തിനു മറുപടി നല്‍കിയത്.

ബര്‍ഹാന്റെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ചയും കശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഞായറാഴ്ച്ച ഒരു പോലീസുകാരനുള്‍പ്പെടെ ആറുപേര്‍ കൂടി കൊല്ലപ്പെട്ടതോടെ മരണ സംഖ്യ 21 ആയി.

പോലീസുകാരടക്കം 200 ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു.

English summary
Pro-Pakistan and anti-India slogans blared from loudspeakers at mosques across Kashmir as the death toll from the last two days of violence sparked by Hizbul Mujahideen commander Burhan Muzaffar Wani 's killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X