കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യവും ഉത്തരവും ഇതാണ്

Google Oneindia Malayalam News

ദില്ലി; ഒന്ന് തുമ്മിയാൽ പോലും ഗൂഗിളിനോട് കാരണം തേടുന്നവരാണ് നമ്മൾ. എന്നാൽ 2021 ൽ ലോകം ഗൂഗിളിനോട് ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം എന്താണെന്ന് അറിയുമോ? മറ്റൊന്നിനേയും കുറിച്ചല്ല ഒരു കണക്കും അതിന്റെ ഉത്തരവുമായിരുന്നു. എന്താണെന്നല്ലേ? പറായം

100 ന്റെ ഘടകം എന്താണ് എന്നതായിരുന്നു ചോദ്യം. മെയ് 30 മുതൽ ജൂൺ 5 വരെയാണ് ഏറ്റവും കൂടുതൽ പേർ ഇതിന് ഉത്തരം തേടിയത്. ഗണിത ശാസ്ത്രത്തിൽ ചുരുക്കത്തിൽ, ഒരു സംഖ്യയെ അതിന് താഴെയുള്ള എല്ലാ സംഖ്യകളാലും 1 വരെ ഗുണിക്കുന്ന ഫംഗ്‌ഷനാണ് ഫാക്‌ടോറിയൽ. 3 ന്റെ ഫാക്‌ടോറിയൽ 3, 2, 1, അതായത് 3 എന്ന സംഖ്യകളുടെ ഗുണനത്തെ പ്രതിനിധീകരിക്കുന്നു. (3x2x1=6).

 cov-1639762901.jpg

100 ന്റെ ഫാക്ടോറിയൽ അപ്പോൾ എന്താണ്?

1x2x3x4x5x6... 100 വരെ കണക്കാക്കിയാൽ പ്രശ്നത്തിനുള്ള ഉത്തരം ലഭിക്കും. ഉത്തരം നിരവധി അക്കങ്ങളുള്ളതാണെങ്കിലും, ഹ്രസ്വവും എളുപ്പമുള്ളതുമായ ഉത്തരം ഇങ്ങനെ നിർവചിക്കാം: 9.332622e+157.100-ൽ പിന്നിലുള്ള പൂജ്യങ്ങളുടെ എണ്ണം! 24 ആണ്, അക്കങ്ങളുടെ എണ്ണം 158 ആണ്.

Recommended Video

cmsvideo
ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗൂഗിൾ 2021 ലെ ഇയർ ഇൻ സെർച്ച് ലിസ്റ്റ് പുറത്തിറക്കിയത്. ഐ പി എൽ, കൊവിൻ, ഐ സി സി , 2020 വേൾഡ് കപ്പ്, യൂറോ കപ്പ്, ടോക്കിയോ ഒളിമ്പിക്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ തിരഞ്ഞെ മറ്റ് കാര്യങ്ങൾ. കൂടാതെ, നീരജ് ചോപ്ര, ആര്യൻ ഖാൻ, ഷെഹ്‌നാസ് ഗിൽ, രാജ് കുന്ദ്ര, എലോൺ മസ്‌ക് എന്നിവർ 2021-ൽ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് വ്യക്തികളുടെ പട്ടികയിൽ ഒന്നാമതെത്തി.

English summary
Most searched question in 2021 in google; here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X