ടെറസില്‍ അമ്മയ്ക്കൊപ്പം കാമുകന്‍... അരുതാത്ത കാഴ്ച കണ്ട് മകള്‍ ഞെട്ടി!! പിന്നെ നടന്നത് ...
ആറു വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു
Recommended Video

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലെ ഗാസിയാബാദില്‍ ആറു വയസ്സുകാരി ദാരുണമായി കൊല ചെയ്യപ്പെട്ടു. സംഭവത്തില്‍ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. 30 കാരിയായ മുന്നി ദേവിയെയും 23 കാരനായ കാമുകന്‍ സുധീറിനെയുമാണ് പോലീസ് പിടികൂടിയത്. മൃതദേഹം കണ്ടെത്തിയ ശേഷം അമ്മ പോലീസിനോട് പറഞ്ഞ കള്ളക്കഥ പൊളിയുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തു വന്നത്.
കാജലെന്ന ആറു വയസ്സുകാരിയാണ് അമ്മയുടെയും കാമുകന്റെയും കൈയാല്‍ കൊല ചെയ്യപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് മകളെ കാണാനില്ലെന്ന പരാതിയുമായി കുടുംബം തങ്ങളെ സമീപിക്കുയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കള്ളന്‍ കപ്പലില്‍ തന്നെയാണെന്നു തെളിഞ്ഞത്.

മൃതദേഹം കാണപ്പെട്ടത് ടെറസില്‍
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കാജലിനെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. കാണാനില്ലെന്ന തരത്തില്‍ കുട്ടിയുടെ ചിത്രം വാട്‌സപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സമീപപ്രദേശത്തുള്ള ഓരോ വീടുകളിലും അന്വേഷണസംഘം എത്തി വിവരങ്ങള്‍ തിരക്കുകയും പരിശോധിക്കുകയും ചെയ്തു. ഒടുവില്‍ പെണ്‍കുട്ടിയെ കാണാതായ വീടിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ടെറസില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

അമ്മ മെനഞ്ഞ കഥ
കാജലിന്റെ അമ്മ മുന്നി ദേവി പുതിയ കഥ മെനഞ്ഞാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഭര്‍ത്താവിനും മറ്റു രണ്ടു മക്കള്‍ക്കൊപ്പം വീട്ടില്‍ ഇരിക്കവെയാണ് കാജല്‍ കളിക്കാനായി പുറത്തുപോയതെന്ന് മുന്നിദേവി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഏറെ വൈകിയും മകള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് മകളെ കണ്ടിരുന്നോയെന്ന് കാജലിന്റെ കൂട്ടുകാരോട് തിരക്കി. അജ്ഞാതനായ ഒരാള്‍ക്കൊപ്പം കാജല്‍ പോവുന്നത് കണ്ടതായി തന്നോട് അവര്‍ പറഞ്ഞതായും മുന്നി ദേവി പോലീസിനോട് വിശദീകരിച്ചു.

ദുര്‍മന്ത്രവാദം നടത്തി
തൊട്ടടുത്ത ദിവസം മകളെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ ആരോ ദുര്‍മന്ത്രവാദം നടത്തിയതാണന്നാണ് തനിക്കു തോന്നിയത്. അവളുടെ കത്തിലുള്ള മുറിവ് പ്രത്യേകതയുള്ളതായിരുന്നു. ഒരു മന്ത്രവാദിക്കു മാത്രമേ ഇത്തരത്തിലൊരു കൃത്യം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായും മുന്നി ദേവി പോലീസിനോട് പറഞ്ഞു.
എന്നാല്‍ ഇവരുടെ വാക്കുകള്‍ പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തില്ല. വിശദമായി വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍ക്കാന്‍ യുവതിക്കായില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഒടുവില്‍ കുറ്റസമ്മതം
പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ മുന്നിദേവി കുറ്റസമ്മതം നടത്തുകയായിരുന്നു. താനും കാമുകനും ചേര്‍ന്നാണ് മകളെ കൊല ചെയ്തതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കൂട്ടുകാര്‍ക്കൊപ്പം ടെറസില്‍ കളിക്കുകയായിരുന്നു കാജല്‍. അപ്പോഴാണ് മുന്നിദേവിയെയും സുധീറിനെയും അരുതാത്ത സാഹചര്യത്തില്‍ ടെറസില്‍ കണ്ടത്. ഇതു കണ്ട ഉടന്‍ തന്നെ കാജല്‍ അച്ഛനെ വിവരം അറിയിക്കാന്‍ താഴേക്ക് ഓടുകയും ചെയ്തു.

ടെറസിലേക്ക് വലിച്ചുകൊണ്ടുവന്നു
അച്ഛനെ വിവരം അറിയിക്കാന്‍ ശ്രമിച്ച കാജലിനെ താനും സുധീരും ചേര്‍ന്നു ടെറസിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുവരികയായിരുന്നുവെന്ന് മുന്നി ദേവി പറഞ്ഞു. കണ്ട സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് അവളോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്നു മുന്നി ദേവി വെളിപ്പെടുത്തി.
തുടര്‍ന്നാണ് കാമുകനായ താനും സുധീറും ചേര്‍ന്നു കാജലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു.

കത്തി കൊണ്ട് കഴുത്തറുത്തു
കാജലിന്റെ കാലുകള്‍ താന്‍ പിടിച്ചുവെച്ചപ്പോള്‍ സുധീര്‍ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു മുന്നി ദേവി പോലീസിനു മൊഴി നല്‍കി. ടെറസില്‍ വച്ചു തന്നെയാണ് കൊല നടത്തിയത്. തുടര്‍ന്ന് മൃതദേഹം ഇവര്‍ നിന്നിരുന്ന ടെറസിന് തൊട്ടടുത്ത കെട്ടിടത്തിലെ ടെറസിലേക്ക് തള്ളുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.
ഇതിനുശേഷം തിരിച്ചു ഫ്‌ളാറ്റിലേക്ക് സാധാരണ പോലെ പോയ ശേഷം മകളെ കാണാനില്ലെന്ന് ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നുവെന്നും മുന്നി ദേവി പറഞ്ഞു.












Click it and Unblock the Notifications