'അവിശ്വാസ പ്രമേയം ജനത്തെ തെറ്റിധരിപ്പിക്കാൻ,ജനത്തിന് സർക്കാരിൽ പൂർണവിശ്വാസം'; അമിത് ഷാ
ഡൽഹി:പ്രതിപക്ഷത്തിന്റെ അവിശ്വാസം ജനങ്ങളെ തെറ്റിധരിപ്പിക്കാനും ശ്രദ്ധ തിരിക്കാനുമുള്ള തന്ത്രപരമായ ശ്രമമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഏറ്റവും വിശ്വാസ്യതയുള്ള പ്രധാനമന്ത്രിയാണ് മോദി. രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിലും സർക്കാരിലും പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു ഷാ.
'സ്വാതന്ത്ര്യത്തിന് ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയെ ആദ്യത്തെ സർക്കാരാണ് ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ). ജനങ്ങളുടെ ആത്മവിശ്വാസമാണ് ഞങ്ങളെ അധികാരത്തിലേറ്റിയതെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ കഠിനാധ്വാനിയായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ലോകത്തിലെ പല സർവ്വേകളും അത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഒരിക്കൽ പോലും അവധി എടുത്തിട്ടില്ല. 24 മണിക്കൂറിൽ 17 മണിക്കൂറും അദ്ദേഹം ജോലി ചെയ്യുന്നു.

അഴിമതിയും കുടുംബ വാഴ്ചയും പ്രീണനവും ഇല്ലാതാക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. അവിശ്വാസ പ്രമേയം എന്നത് ഭരണഘടനാപരമായ നടപടിയാണ്. അതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. ഇത് പ്രതിപക്ഷ സഖ്യത്തിന്റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നരസിംഹ റാവു അധികാരത്തിലിരുന്നപ്പോൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ സർക്കാരിനെ സംരക്ഷിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിച്ചു. അവർ പ്രമേയം വിജയിക്കുകയും നിരവധി രാഷ്ട്രീയ നേതാക്കളെ ജയിലിലടക്കുകയും ചെയ്തു.
മോദി സർക്കാർ ചരിത്രപരമായ പല സുപ്രധാനമായ തീരുമാനങ്ങളും കൈക്കൊണ്ടു. കുടുംബവാഴ്ച അവസാനിപ്പിച്ചു. അധികാരം സംരക്ഷിക്കുക എന്നതാണ് യുപിഎയുടെ സ്വഭാവം എന്നാൽ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കാനാണ് ഇടതുപക്ഷം പോരാടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുജനങ്ങളോ പാർലമെന്റോ അവിശ്വസിക്കുന്നില്ല. ഈ അവിശ്വാസ പ്രമേയത്തിന്റെയും ലക്ഷ്യം ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുതയെന്നതാണ്. ഒരിക്കലും ഇത് ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമല്ല. ന്യൂനപക്ഷം എന്ന ചോദ്യം പോലും ഉയരുന്നില്ല. ഈ പ്രമേയും രാഷ്ട്രീയ പ്രേരിതം മാത്രമാണ്', അദ്ദേഹം പറഞ്ഞു.
അതേസമയം അവിശ്വാസ പ്രമേയ ചർച്ചയിൽ ഇന്ന് സർക്കാരിനെതിരെ രൂക്ഷവിമർശനമായിരുന്നു കോൺഗ്രസ് എം പി രാഹുൽ ഗാന്ധി ഉയർത്തിയത്. മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്നും മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മണിപ്പൂരിൽ ഭാരതമാതാവാണ് കൊല്ലപ്പെട്ടതെന്നും ബി ജെ പി രാജ്യദ്രോഹികളാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications