കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ജനപ്രിയനാകുന്നു; മോദിക്ക് പകരം വയ്ക്കാന്‍ യോഗ്യന്‍!! പുതിയ സര്‍വെ ഫലം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തനായ നേതാവായിട്ടാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. പ്രതിപക്ഷത്ത് അദ്ദേഹത്തിന് പകരം നില്‍ക്കാന്‍ ആളില്ലെന്നും അവര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണിപ്പോള്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്നാണ് പുതിയ സര്‍വെ ഫലം വ്യക്തമാക്കുന്നത്.

മോദി ഭയക്കേണ്ട നേതാവായി രാഹുല്‍ മാറുന്നു. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ശക്തനായ നേതാവാണെന്ന് ജനം അംഗീകരിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

സര്‍വെ സാഹചര്യം

സര്‍വെ സാഹചര്യം

2019 ആദ്യ പകുതിയിലാണ് രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടുക. ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് നരേന്ദ്ര മോദിയെ തന്നെ. പ്രതിപക്ഷം ആരെ ഉയര്‍ത്തിക്കാട്ടും. ഒട്ടേറെ നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വെ നടത്തിയത്.

 ഏക വ്യക്തി രാഹുല്‍

ഏക വ്യക്തി രാഹുല്‍

പ്രതിപക്ഷ നേതാക്കളില്‍ മോദിക്ക് ബദല്‍ നില്‍ക്കാന്‍ കഴിവുള്ള ഏക വ്യക്തി രാഹുല്‍ ഗാന്ധിയാണെന്ന് സര്‍വെയില്‍ ജനങ്ങള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസമാണ് സര്‍വെ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥ ശ്രേണിയില്‍പ്പെട്ട 12100 പേരാണ് സര്‍വെയില്‍ പങ്കാളികളായത്.

46 ശതമാനം ആളുകള്‍

46 ശതമാനം ആളുകള്‍

മോദിക്ക് പകരം നില്‍ക്കാന്‍ പ്രതിപക്ഷത്ത് രാഹുല്‍ ഗാന്ധി മതിയെന്ന് 46 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നിരയില്‍ പിന്നീട് പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന വ്യക്തി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയാണ്. എന്നാല്‍ സര്‍വെയില്‍ അവര്‍ക്ക് ലഭിച്ച പിന്തുണ എട്ട് ശതമാനത്തിന്റേതാണ്.

മറ്റു നേതാക്കള്‍ക്കുള്ള പിന്തുണ

മറ്റു നേതാക്കള്‍ക്കുള്ള പിന്തുണ

കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, രാഹുല്‍ ഗാന്ധിയുടെ സഹോദരനി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ആറ് ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നാല് ശതമാനം ആളുകളുടെ പിന്തുണയും ലഭിച്ചു.

മുസ്ലിംകള്‍ രാഹുലിനൊപ്പം

മുസ്ലിംകള്‍ രാഹുലിനൊപ്പം

രാജ്യത്തെ മുസ്ലിംകള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് താല്‍പ്പര്യമുള്ളവരാണ്. സര്‍വെയില്‍ പങ്കെടുത്ത 47 ശതമാനം മുസ്ലിംകളും രാഹുല്‍ ഗാന്ധിയെ ആണ് പിന്തുണച്ചത്. മുസ്ലിംകള്‍ മാത്രമല്ല, സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം ഹിന്ദുക്കളും തിരഞ്ഞെടുത്തത് രാഹുല്‍ ഗാന്ധിയെ തന്നെ.

ദക്ഷിണേന്ത്യയും പശ്ചിമേന്ത്യയും പറയുന്നു

ദക്ഷിണേന്ത്യയും പശ്ചിമേന്ത്യയും പറയുന്നു

കേരളവും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത്. ഈ മേഖലയിലുള്ള 56 ശതമാനം ആളുകളാണ് രാഹുല്‍ ഗാന്ധി മോദിക്ക് പകരക്കാരനാകാന്‍ യോഗ്യനാണെന്ന് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത്. പടിഞ്ഞാറന്‍ മേഖലയിലെ 52 ശതമാനം ആളുകളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ ഉത്തരേന്ത്യയില്‍ 32 ശതമാനത്തിന്റെ പിന്തുണയേ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചുള്ളൂ.

 14 ശതമാനം വര്‍ധന

14 ശതമാനം വര്‍ധന

2016 ഫെബ്രുവരിയിലും സമാനമായ സര്‍വെ ഇന്ത്യ ടുഡെ നടത്തിയിരുന്നു. അന്ന് 32 ശതമാനം ആളുകളാണ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ 14 ശതമാനം അധികം ആളുകള്‍ രാഹുല്‍ ഗാന്ധിയെ മോദിക്ക് പകരം നില്‍ക്കാന്‍ യോഗ്യതയുള്ള നേതാവായി കണക്കാക്കുന്നു.

 നിര്‍ദേശിക്കപ്പെട്ട പേരുകള്‍

നിര്‍ദേശിക്കപ്പെട്ട പേരുകള്‍

രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി, പി ചിദംബരം, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ശരത് പവാര്‍, നവീര്‍ പട്‌നായിക്, മായാവതി, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു, നിതീഷ് കുമാര്‍, മുലായം സിങ് യാദവ് തുടങ്ങിയ ദേശീയ നേതാക്കളുടെ പട്ടികയില്‍ നിന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്.

മോദി തന്നെ ഒന്നാമന്‍

മോദി തന്നെ ഒന്നാമന്‍

എന്നാല്‍ അടുത്ത പ്രധാനമന്ത്രിയാരാകണം എന്ന ചോദ്യത്തിന് അധികമാളുകളും നരേന്ദ്ര മോദിയുടെ പേരാണ് നിര്‍ദേശിക്കുന്നത്. 69 ശതമാനം ആളുകളാണ് മോദിയെ പിന്തുണയ്ക്കുന്നത്. മോദിക്ക് പകരം വയ്ക്കാന്‍ ആരാണ് പ്രതിപക്ഷ നിരയില്‍ യോഗ്യതയുള്ളത് എന്ന ചോദ്യത്തിനാണ് 46 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്.

മോദിക്ക് അല്‍പ്പം ക്ഷീണം

മോദിക്ക് അല്‍പ്പം ക്ഷീണം

രാജ്യം ഇന്നുവരെ കണ്ട പ്രധാനമന്ത്രിമാരില്‍ ഏറ്റവും മികച്ചത് ആര് എന്ന ചോദ്യത്തിന് കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തതും മോദിയെ ആണ്. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യടുഡെ നടത്തിയ സര്‍വെ ഫലത്തേക്കാള്‍ അല്‍പ്പം കുറവാണ് കഴിഞ്ഞമാസത്തെ സര്‍വെയില്‍ മോദിക്ക് ലഭിച്ച പിന്തുണയെന്നതും ശ്രദ്ധേയമാണ്.

പിന്തുണയില്ലാത്ത പ്രധാനമന്ത്രി ആര്

പിന്തുണയില്ലാത്ത പ്രധാനമന്ത്രി ആര്

ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്ന് സര്‍വേയില്‍ പറയുന്നു. തൊട്ടുപിന്നില്‍ ഇന്ദിരാ ഗാന്ധിയാണ്. ശേഷം വാജ്‌പേയ്, ജവഹര്‍ലാല്‍ നെഹ്രു, രാജീവ് ഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മന്‍മോഹന്‍ സിങ്... ഇങ്ങനെ പോകുന്നു ജനകീയ പ്രധാനമന്ത്രിമാരുടെ പട്ടിക. പിന്തുണ വളരെ കുറവുള്ള പ്രധാനമന്ത്രി പിവി നരസിംഹ റാവുവാണ്. എച്ച്ഡി ദേവഗൗഡയും അദ്ദേഹത്തോടൊപ്പമുണ്ട്.

കോണ്‍ഗ്രസിന് മിന്നും പ്രകടനമെന്ന് പുതിയ സര്‍വെ; ആന്ധ്രയില്‍ തിളങ്ങുക ഉമ്മന്‍ചാണ്ടിയുടെ തേരില്‍കോണ്‍ഗ്രസിന് മിന്നും പ്രകടനമെന്ന് പുതിയ സര്‍വെ; ആന്ധ്രയില്‍ തിളങ്ങുക ഉമ്മന്‍ചാണ്ടിയുടെ തേരില്‍

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തി; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പിടികൂടി, വീഡിയോദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തി; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പിടികൂടി, വീഡിയോ

English summary
Mood of the Nation: 46 per cent say Rahul Gandhi best alternative to Narendra Modi in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X