കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകരാവാന്‍ ഇനി കൂടുതല്‍ സമയം പഠിക്കണം

  • By Aiswarya
Google Oneindia Malayalam News

ചെന്നെ:ഇനി മുതല്‍ അധ്യാപകരാവണമെങ്കില്‍ കുറച്ചധികം സമയം പഠിക്കേണ്ടിവരും. കാരണം എന്താണെല്ലെ? ബി.എഡ്, എം.എഡ്. കോഴ്‌സുകളുടെ സമയപരിധി രണ്ടു വര്‍ഷമാക്കിക്കൊണ്ട് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ ( എന്‍.സി. ടി.ഇ.) വിജ്ഞാപനം പുറപ്പെടുവിച്ചു.

അടുത്ത അധ്യയനവര്‍ഷം മുതല്‍ രണ്ട് കോഴ്‌സുകളുടെയും കാലാവധി രണ്ട് വര്‍ഷമായിരിക്കുമെന്ന് എന്‍.സി.ടി.ഇ. വൃത്തങ്ങള്‍ വ്യക്തമാക്കി. ബി.എഡിനൊപ്പം 20 ആഴ്ച നീളുന്ന ഇന്റേണ്‍ഷിപ്പും ഇനിമുതല്‍ നിര്‍ബന്ധമായിരിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിനാണ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നത്

ncte

ബി.എ, ബി.എഡും, ബി. എസ്സി.ബി.എഡും ഒന്നിച്ച് നാലു വര്‍ഷംകൊണ്ട് പഠിക്കാന്‍ കഴിയുന്ന സംയോജിത പാഠ്യപദ്ധതിയും ഉടനെ നടപ്പാക്കുമെന്ന് എന്‍.സി.ടി.ഇ. വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ബി. എഡ്. കോളേജുകള്‍ സംയുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായിട്ടായിരിക്കും അനുവദിക്കപ്പെടുക എന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്.

ബി.എഡ്, എം.എഡ്. കോഴ്‌സുകളുടെ കാലാവധി വര്‍ധിപ്പിക്കുന്നത് തീര്‍ച്ചയായും ഗുണകരമായ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. നിലവില്‍ ഏഴര മാസത്തോളം മാത്രമാണ് ബി.എഡ്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ലഭിക്കുന്നത്. ഒരു മാസമാണ് അധ്യാപക പരിശീലനം. എന്നാല്‍ പുതിയ പാഠ്യ പദ്ധതിയില്‍ അഞ്ച് മാസത്തോളം സ്‌കൂളുകളില്‍ അധ്യാപക പരിശീലനം നേടണമെന്നാണ് വ്യവസ്ഥ.

English summary
There is good news on the teaching front. The aspiring teachers may have to study a two-year course in education. And, there is an effort to obtain foreign recognition for B.Ed and M.Ed degrees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X