ഗ്വിറ്റാര്‍ വായിച്ചാല്‍ വിവാഹം പാടില്ലേ; യെമണ്ടന്‍ കോമഡിയുമായി വിഎച്ച്പി
അഹമ്മദാബാദ്: വിവാഹം മുടക്കാന്‍ പ്രതിഷേധവുമായി വിശ്വഹിന്ദുപരിഷത്ത്. വിവാഹത്തിനൊരുങ്ങുന്ന വിശാല്‍ മിത്രയെന്ന 28 കാരന് പള്ളിയില്‍ ഗ്വിറ്റാര്‍ വായിക്കുന്നുവെന്നും അതിനാല്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് മുടക്കണമെന്നുമാണ് ഒരു സംഘം വിഎച്ച്പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നിലുള്ള കാരണം.
27 കാരിയായ ദൂബെയും 28കാരനായ വിശാല്‍ മിത്രയും ബിന്ദി അണിയാനും ഹിന്ദു ആചാര പ്രകാരമുള്ള പ്രാര്‍ത്ഥനയ്ക്കും തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. 2013ല്‍ ഭോപ്പാലില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ഒരു ചടങ്ങില്‍ ഗ്വിറ്റാര്‍ വായിച്ചുവെന്ന കാരണത്താലാണ് വിശ്വ ഹിന്ദുപരിഷത്ത് ഈ യുവാവിനെതിരെ തിരിഞ്ഞത്.
ഡിസംബര്‍ 27ന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേവുമായെത്തിയ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞത്. യുവാവ് ക്രിസ്ത്യന്‍ വിഭഗത്തില്പ്പെട്ടയാളാണെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്കിയ സത്യവാങ്മൂലത്തെ തുടര്‍ന്നാണ് തങ്ങള്‍ എത്തിയതെന്നായിരുന്നു വിഎച്ച്പിയുടെ വിശദീകരണം. എന്നാല്‍ തങ്ങള്‍ ബംഗാളി ബ്രാഹ്മണാരെന്നും ക്രിസ്ത്യാനിയാണെന്ന പേരില്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ക്ക് പിന്നിലെ വാസ്തവം അറിയില്ലെന്നും മിത്ര വ്യക്തമാക്കി. വിഎച്ച്പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജാതി തെളിയിക്കുന്ന സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും മിത്ര സമര്‍പ്പിച്ചു.