Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ നീക്കം വിജയിക്കില്ല; മഹാരാഷ്ട്രീയം എംവിഎ സർക്കാറിനൊന്നും സംഭവിക്കില്ല:നാനോ പടോലെ

നാഗ്പൂർ: ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം മന്ത്രിമാരും എംഎല്‍എമാരും വിമത നീക്കം ആരംഭിച്ചതോടെ മഹാരാഷ്ട്രയിലെ എംവിഎ സഖ്യ സർക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. ശിവസനേയുടെ വിമത എംഎല്‍എമാരുമായി ബി ജെ പി ചർച്ച നടത്തുന്നുണ്ടെങ്കിലും നിലവില്‍ സർക്കാർ രൂപീകരിക്കാനുള്ള അംഗബലം ഷിന്‍ഡെ ക്യാമ്പിലില്ല.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍ സി പിയില്‍ നിന്നുമുള്ള എം എല്‍ എമാരേയും ബി ജെ പി ലക്ഷ്യമിടുന്നു. എന്നാല്‍ ഇതിനിടയിലാണ് സർക്കാറിന് യാതൊരു വിധത്തിലുള്ള ഭീഷണിയും ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനോ പടോലെ രംഗത്ത് എത്തിയിരിക്കുന്നത്.

 എം പി സി സി അധ്യക്ഷന്‍ നാനോ പടോലെ വ്യക്തമാക്കി

മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയില്ലെന്നും കോണ്‍ഗ്രസ് പാർട്ടി നേതാക്കൾ മുംബൈയിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുമെന്നും എം പി സി സി അധ്യക്ഷന്‍ നാനോ പടോലെ വ്യക്തമാക്കി.

പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച

ഇത് രാജ്യത്ത് നടക്കുന്ന ബി ജെ പിയുടെ രാഷ്ട്രീയത്തിന്റെ

ഇത് രാജ്യത്ത് നടക്കുന്ന ബി ജെ പിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി നാനോ പട്ടോലെ വ്യക്തമാക്കി. "ബി ജെ പി കേന്ദ്രത്തിലുള്ള അധികാരം ദുരുപയോഗം ചെയ്യുകയാണ്, അത് ഇപ്പോൾ പകല്‍ പോലെ വ്യക്തമാണ്. പണാധിപത്യമാണ് ഇവിടെ നടക്കുന്നത്. അവർ നുണകളുടെ പാത പിന്തുടരുകയാണ്, പക്ഷേ സത്യം വിജയിക്കും. ഈ ഘട്ടവും കടന്നുപോകും," കോൺഗ്രസ് നേതാവ് പറഞ്ഞു

ഭൂരിപക്ഷം നേടുക എന്നത് ബി ജെ പിയുടെ വിദൂര സ്വപ്നമാണെന്നും

സംസ്ഥാന കോൺഗ്രസ് നേതാക്കൾ മുംബൈയിൽ യോഗം ചേരുമെന്നും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ നിലപാട് സ്വീകരിക്കുമെന്നും പട്ടോൾ പറഞ്ഞു. എം‌വി‌എ സർക്കാരിന് ഒരു ഭീഷണിയുമില്ല. 288 അംഗ സംസ്ഥാന അസംബ്ലിയിൽ ഭൂരിപക്ഷം നേടുക എന്നത് ബി ജെ പിയുടെ വിദൂര സ്വപ്നമാണെന്നും അവകാശപ്പെട്ടു.

ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്, ഞങ്ങൾ അത് പരിശോധിച്ച്

"ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്, ഞങ്ങൾ അത് പരിശോധിച്ച് അതിനെക്കുറിച്ച് ഹൈക്കമാൻഡിനെ അറിയിക്കും," തിങ്കളാഴ്ച നടന്ന എം‌ എൽ ‌സി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം‌എൽ‌എമാർ ക്രോസ് വോട്ട് ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എം പി സി സി പ്രസിഡന്റ് പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി

അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ നിലവിലെ സംഭവ വികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ തിങ്കളാഴ്ച നടന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവി ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ശിവസേനയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കില്ല

"ശിവസേനയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കില്ല. പാർട്ടിയുടെ ഒരു ദളിത് മുഖം പരാജയപ്പെട്ട കൗൺസിൽ തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനാണ് കോൺഗ്രസ് യോഗം ചേരുന്നത്. ഇത് വളരെ തെറ്റായ സന്ദേശമാണ് നൽകിയത്. എന്താണ് തെറ്റ് സംഭവിച്ചതെന്ന് ചർച്ച ചെയ്യണം. നിരവധി എം‌എൽ‌എമാർ ക്രോസ് വോട്ട് ചെയ്തു, വോട്ടുകൾ എവിടേക്കാണ് പോയത്, "കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗത്തിന് മുമ്പ് ചവാൻ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എൻ സി പിയും

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എൻ സി പിയും കോൺഗ്രസും ശിവസേനയും ഉൾപ്പെടുന്ന എം വി എ സഖ്യത്തിന് തിരിച്ചടി നേരിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു, മന്ത്രി ഏകനാഥ് ഷിൻഡെയും ചില ശിവ സേന എം എൽ എമാരും ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലേക്ക് മാറിയത്. എം എല്‍ സി തിരഞ്ഞെടുപ്പില്‍ ആറ് സീറ്റില്‍ മത്സരിച്ച എം വി എ സഖ്യത്തിന് 5 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്.

ശിവസേനയും എൻസിപിയും കോൺഗ്രസും

ശിവസേനയും എൻസിപിയും കോൺഗ്രസും 10 സീറ്റുകളിലേക്ക് രണ്ട് സ്ഥാനാർത്ഥികളെ വീതം നാമനിർദ്ദേശം ചെയ്തിരുന്നുവെങ്കിലും കോൺഗ്രസിന്റെ ദളിത് നേതാവ് ചന്ദ്രകാന്ത് ഹന്ദോരെ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. മറുവശത്ത് ബി ജെ പി മത്സരിച്ച 5 ലും വിജയിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+