Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസാഫര്‍നഗര്‍:അഖിലേഷും മുലായവും ചര്‍ച്ചയ്‌ക്കെത്തി

ലഖ്‌നൊ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും മുസാഫര്‍ നഗര്‍ കലാപബാധിതരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ ക്യാമ്പുകളിലെ അസൗകര്യവും മറ്റും ചൂണ്ടിക്കാട്ടി സമാജ് വാദി സര്‍ക്കാറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും മറ്റു നടന്നതിന് ശേഷമാണ് ഇപ്പോള്‍ ഈ കൂടിക്കാഴ്ച

മൗലാനം അര്‍ഷാദ് മദനിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് അഖിലേഷും മുലായവും ചര്‍ച്ച നടത്തിയത്. കലാപബാധിതരെ തീര്‍ത്തും അവഗണിക്കുന്ന വികാരമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് മൗലാനം അര്‍ഷാദ് മദനി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായങ്ങളൊന്നും ജനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

 Mulayam Singh Yadav, Akhilesh Yadav

കലാപത്തില്‍ കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കലാപത്തിലെ ദുരിതബാധിതര്‍ക്ക് ജോലിനല്‍കാം എന്ന വാഗ്ദാനവും ഇതുവരെ നടപ്പായില്ലെന്നും അര്‍ഷാദ് മദനി അഖിലേഷ് യാദവിനെയും മുലായം സിംഗ് യാദവിനെയും അറിയിച്ചു. കലാപബാധിതരുടെ പരാതികളും പ്രശ്‌നങ്ങളും അനുഭാവപൂര്‍വം പരിഗണിയ്ക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക ശേഷം മൗലാനം അര്‍ഷാദ് മദനി പറഞ്ഞു.

കലാപബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെപ്പറ്റി വ്യാപകമായ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. മെഡിക്കല്‍ സൗകര്യങ്ങളോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്ത തുറന്ന ക്യാമ്പുകളിലാണ് ആളുകള്‍ താമസിച്ചിരുന്നത്. കൊടും തണുപ്പിനെ തുടര്‍ന്ന് 34 കുട്ടികള്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്യാമ്പുകള്‍ അടച്ചുപൂട്ടി ഇരകളെ അടച്ചുറപ്പുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+