കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം മുലായം സിങ് സിനിമകാണാന്‍ തീയേറ്ററിലെത്തി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി ചീഫ് മുലായം സിങ് യാദവ് രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം സിനിമകാണാന്‍ തീയേറ്ററിലെത്തി. അടുത്തിടെ റിലീസ് ചെയ്ത ബജിറാവോ മസ്താനി എന്ന സിനിമ കാണാനാണ് മുലായം സിനിമാ തീയേറ്ററിലെത്തിയത്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സിനിമയ്ക്ക് നികുതി ഇളവു ചെയ്തുകൊടുത്തിരുന്നു.

മുഖ്യമന്ത്രിയും മുലായം സിങ്ങിന്റെ മകനുമായ അഖിലേഷ് യാദവ് സിനിമ കാണാനായി കുടുംബസമേതം അടുത്തിടെ തീയേറ്ററിലെത്തിയിരുന്നു. അഖിലേഷ് മികച്ച അഭിപ്രായം പ്രകടിപ്പിച്ചതോടെ മുലായം സിങ്ങും സിനിമയ്ക്കായി തീയേറ്ററിലെത്തുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. സിനിമയ്ക്ക് ഉത്തര്‍ പ്രദേശില്‍ നിന്നും ഉയര്‍ന്ന കലക്ഷനാണ് ലഭിക്കുന്നത്.

mulayam-singh-yadav

മുഖ്യമന്ത്രിയും, മുലായം സിങ്ങും സിനിമ കാണാന്‍ എത്തിയത് സിനിമയുടെ കലക്ഷന്‍ വര്‍ധിപ്പിക്കുമെന്നുറപ്പാണ്. മുലായം സിങ് സിനിമകാണാനെത്തിയതിന്റെ സന്തോഷം അണികളും പങ്കുവെക്കുന്നുണ്ട്. മുലായത്തിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തീയേറ്ററിലെത്തുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ പതിനാറാം നൂറ്റാണ്ടിലെ കഥ പറയുന്ന സിനിമയില്‍ രണ്‍വീര്‍ സിങ്ങാണ് നായനായെത്തിയത്. രണ്‍വീറിന്റെ കാമുകികൂടിയായ ദീപിക പദുക്കോണ്‍ ആണ് നായിക. സിനിമ ഇതിനകം തന്നെ 150 കോടിയിലേറെ രൂപ കലക്ട് ചെയ്തു കഴിഞ്ഞു.

English summary
Mulayam Singh Yadav visits theater after two decades
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X